
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിൽ അനുകൂല പ്രകടനം നടത്തി കോൺഗ്രസ് പ്രവർത്തകർ. മങ്ങാട്ടുകവല ടൗണിൽ പ്രകടനം നടത്തി. ജില്ലാ നേതാക്കളുടെ അടക്കം പിന്തുണയോടെയാണ് നീക്കം. മങ്ങാട്ടുകവലയിൽ വിഡി സതീശൻ അനുകൂല കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ച പ്രവർത്തകരാണ് നീക്കത്തിനു പിന്നിലുള്ളത്.
അതേസമയം, കോഴിക്കോട് കുറ്റ്യാടിയിലും സതീശൻ അനുകൂലികളുടെ പ്രകടനം നടന്നു. വി ഡി സതീശനായി രാത്രിയിലും പ്രകടനവുമായി പ്രവർത്തകർ തെരുവിലിറങ്ങി. കൊല്ലം പന്മനയിലും കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഞങ്ങൾക്ക് ഒന്നേ നേതാവുള്ളൂ, വി.ഡി സതീശാ നേതാവേ എന്നും മുദ്രാവാക്യം വിളിച്ചു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് സന്ദീപ് വാര്യരുടെ വീഡിയോ പുറത്തുവന്നു. തൃക്കരിപ്പൂർ മണ്ഡലം യു ഡി എഫ് വാട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോയുമായി ബന്ധപ്പെട്ട് പ്രവർത്തകർ ചേരി തിരിഞ്ഞാണ് തർക്കം. കെസി വേണുഗോപാലിനും, വിഡി സതീശനും വേണ്ടി വാദിച്ച് പ്രവർത്തകർ രംഗത്തുവന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

