കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷം; മുഹമ്മദ് ഷിയാസിനായി സതീശൻ

vd satheesan

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷം. കൊച്ചി സീറ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പ് സമിതി ചർച്ചയിൽ നിന്ന് ഇറങ്ങിപോയതായി റിപ്പോർട്ടുകൾ.

മുഹമ്മദ് ഷിയാസിനായി വി.ഡി. സതീശൻ ഉറച്ചുനിൽക്കുമ്പോൾ, ദീപ്തി മേരി വർഗീസിനായി കെ.സി. വേണുഗോപാൽ പക്ഷം സമ്മർദ്ദം ചെലുത്തുന്നതാണ് കൊച്ചിയിൽ തർക്കം മുറുകാൻ കാരണം. തന്നോടൊപ്പം നിൽക്കുന്നവരെ വെട്ടിനിരത്താൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ചാണ് സതീശൻ ഇറങ്ങിപ്പോയത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

ALSO READ : മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പൊട്ടിത്തെറി; പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരോക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

കൊച്ചിക്ക് പുറമെ മറ്റ് പല മണ്ഡലങ്ങളിലും ഗ്രൂപ്പ് പോര് ശക്തമാണ്. നെടുമങ്ങാട് മീനാങ്കൽ കുമാറിനെ പരിഗണിക്കുന്നതിനെതിരെ പ്രാദേശിക നേതാക്കൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അരുവിക്കര സീറ്റിനായി വി.എസ്. ശിവകുമാറും കെ.എസ്. ശബരീനാഥനും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നതും തലവേദനയാകുന്നു. അതേസമയം, സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തിയുള്ള കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കണ്ണൂരിൽ ഇപ്പോഴും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News