
കൊല്ലത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ എൻ.എൻ.എസ്. താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വസതിയിൽ കോൺഗ്രസിന്റെ രഹസ്യ ഗ്രൂപ്പ് യോഗം. രഹസ്യ കൂടിക്കാഴ്ചയിൽ കൊല്ലം മേയർ എ. കെ. ഹഫീസ്, മഷഹൂർ, റിയാസ് തുടങ്ങിയ നേതാക്കൾ ഉൾപ്പടെ പങ്കെടുക്കുന്നതായാണ് റിപ്പോർട്ട്. ഗ്രൂപ്പ് യോഗം ചേരുന്നത് കെ.സി.വേണുഗോപാലിന് വേണ്ടിയാണെന്നും സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊല്ലത്ത് ചേരുന്ന ആദ്യ ഗ്രൂപ്പ് യോഗം ആണിത്. എൻ.എൻ.എസ് സമദൂരം നിലപാട് നിലനിൽക്കെയാണ് എൻഎസ്എസ് താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വീട്ടിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

