ഓഫ് ലൈനായി എത്ര കിട്ടി? ഓൺലൈനായി എത്ര കിട്ടി? കോൺഗ്രസേ മറുപടിയുണ്ടോ?

congress-wayanad-fund-app

വയനാട് ദുരന്തബാധിതർക്ക് വീടുവെച്ചുനൽകാൻ പിരിച്ച പണത്തിന്‍റെ കണക്ക് ചോദിച്ചപ്പോൾ ഇരുട്ടിൽ തപ്പുകയാണ് കോൺഗ്രസ് നേതാക്കൾ. വീടുപണി തുടങ്ങിക്കഴിഞ്ഞെന്ന പ്രതിപക്ഷനേതാവിന്‍റെ അമിത ആത്മവിശ്വാസം അന്നുതന്നെ പൊളിഞ്ഞുപാളീസായിരുന്നു. കഴിഞ്ഞ ദിവസം പിരിച്ച പണം സ്ഥലം വാങ്ങാൻ പോലും തികഞ്ഞില്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്.

ഇപ്പോഴിതാ, കോൺഗ്രസിന്‍റെ പണപിരിവിനെ ചോദ്യം ചെയ്തു രംഗത്തെത്തിയിരിക്കുകയാണ് യുവസംരഭകനും ഫെയർകോഡ് സ്റ്റാർട്ടപ്പ് സ്ഥാപകനുമായ രജിത്ത് രാമചന്ദ്രൻ. ഒരു മൊബൈൽ ആപ്ലിക്കേഷന്റെ പേയ്മെന്റ് Gateway വഴി സാധാരണ ഒരാൾ ഒരു ലക്ഷമോ കൂടിയാൽ രണ്ട് ലക്ഷം വരെ, മാത്രമേ ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ ധൈര്യം കാണിക്കാറുള്ളൂവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ രജിത് ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ ആപ്പ് ആണെങ്കിൽ കുറച്ചുകൂടി ചെയ്യുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കോൺഗ്രസ് വയനാട് ഫണ്ട് പിരിവിന് ഉയോഗിച്ച ആപ്പിൽ payment gateway ഒരു 3rd party ഇന്റഗ്രേഷൻ ആയതുകൊണ്ട് ആളുകൾ രണ്ട് ലക്ഷത്തിൽ കൂടുതൽ ഉള്ള സംഭാവനകൾ ഈ ആപ്പ് വഴി ആയിരിക്കില്ല ചെയ്തത്. അത് ഓഫ് ലൈൻ സംവിധാനം വഴിയോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ആയിരിക്കും ചെയ്തതെന്നും രജിത്ത് ചൂണ്ടിക്കാട്ടുന്നു.

രണ്ടു ലക്ഷത്തിൽ കൂടുതൽ ഉള്ള ഇഷ്ടംപോലെ സംഭാവനകൾ “Indian National Congress Distress Relief Fund”(പേര് അടിപൊളി ആണ്) എന്ന ഈ പരിപാടിക്ക് ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ തന്നെ പോസ്റ്റ് ചെയ്ത ഇഷ്ടംപോലെ ഫോട്ടോസ് നമ്മൾ കണ്ടതാണെന്നും രജിത്ത് പറയുന്നു.

Also Read- ‘അന്ന് പോസ്റ്റിടുമ്പോൾ ഇത്ര വലിയ കൊള്ള കോൺഗ്രസ് നടത്തിക്കാണുമെന്ന് കരുതിയില്ല; തലക്കകത്ത് ആൾത്താമസം ഉള്ളവർ ഇവർക്ക് ഇനി വോട്ട് ചെയ്യുമോ?’

സംശയം ഇതാണ്
ഓഫ് ലൈൻ ആയി എത്ര കിട്ടി?
ഓൺലൈനായി എത്ര കിട്ടി?

‘ഇത്രയൊക്കെ ആയ സ്ഥിതിക്ക് ആ ആപ്പ് ഒന്നുകൂടി ലൈവ് ആക്കാൻ പറ്റുമോ?
ഒറിജിനൽ സ്ക്രീൻഷോട്ട് എടുക്കാമായിരുന്നു!!’- ഫേസ്ബുക്കിൽ രജിത് കുറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News