
സംസ്ഥാന സർക്കാർ പുതിയതായി വിദ്യാലയങ്ങളിൽ ഏർപ്പെടുത്തുന്ന ഭക്ഷണമെനുവിനെ പരിഹസിച്ചുകൊണ്ട് അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒറ്റപ്പാലം എ വി എം ചുനങ്ങാട് ഹൈസ്കൂളിലെ അധ്യാപകനായ പ്രബിനാണ്, ‘പ്രബിൻ ഒറ്റപ്പാലം’ എന്ന തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിവാദപരമായ പരാമർശം നടത്തിയത്. കോൺഗ്രസ് അധ്യാപക സംഘടന നേതാവാണ് പ്രബിൻ. വിദ്യാർഥികൾ സ്കൂളിൽ തീറ്റ മത്സരത്തിന് വരുന്നവരാണെന്നാണ് പ്രബിൻ അധിക്ഷേപ പരാമർശം നടത്തിയത്. അധ്യാപകരെയും ഇയാൾ പോസ്റ്റിലൂടെ അപമാനിച്ചു.
ഇത് സ്ക്രീൻഷോട്ട് എടുത്ത് എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അധ്യാപകൻ വിദ്യാർത്ഥികളെ അവഹേളിച്ചു എന്ന് എസ്എഫ്ഐ ആരോപിച്ചു. ഈ അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യവുമായി എസ്എഫ്ഐ ഒറ്റപ്പാലം ഏരിയ കമ്മറ്റി സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകാനാണ് എസ്എഫ്ഐ നേതാക്കളുടെ തീരുമാനം.
news summary: Teacher posts on Facebook mocking state government’s new school food menu

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here