സ്ഥാനാർഥി പട്ടിക പുറത്തിറക്കിയാൽ കടിപിടി വലിയാകും ! ഭിന്നത ഭയന്ന് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വൈകും

Kerala Congress candidate list 2026

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വൈകും. വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര അവസാനിപ്പിച്ചതിന് ശേഷം മാത്രം സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുകയൂള്ളൂവെന്ന് സണ്ണി ജോസഫ്. യാത്രക്കിടയിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായാൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകുമോ എന്ന പേടിയിലാണ് കോൺഗ്രസ് നേതൃത്വം

സ്ഥാനാഥി പട്ടിക പ്രഖ്യാപനം വൈകിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. 50ൽ അധികം സീറ്റുകളിൽ ആര് മത്സരിക്കണമെന്ന് തീരുമാനം ആയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാകും സ്ഥാനാർഥിപട്ടിക പ്രഖ്യാപനം ഉണ്ടാവുക. സതീശന്റെ പുതുയുഗ യാത്ര നടത്തുന്ന സാഹചര്യത്തിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയാൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാകുമോ എന്ന ഭയമാണ് പട്ടിക വൈകിപ്പിക്കാൻ കാരണം.

Also read: പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹെയ്ഫ പോർട്ടും ജീവനക്കാരും സുരക്ഷിതമെന്ന് അ​ദാനി ​ഗ്രൂപ്പ്

സംസ്ഥാന കമ്മിറ്റി തീരുമാനിച്ച പേരുകൾ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക എന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഹോൾഡ് ബൈറ്റ് അന്തിമ തീരുമാനം ഹൈക്കമാൻഡാണ് തീരൂമാനമെടുക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും സീറ്റിന് വേണ്ടി എംപിമാരടക്കം അവകാശവാദം ഉന്നയിച്ച് രംഗത്ത് വരുന്നതും പട്ടിക നീളുന്നതിന് കാരണമാകുന്നുണ്ട്. എംപിമാർ മത്സരിക്കണ്ട എന്ന് ഒരു വിഭാഗം പറയുമ്പോൾ മത്സരിക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അടൂർ പ്രകാശ് അടക്കമുള്ള നേതാക്കൾ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News