രാഹുലിന്റെ വാ മൂടിക്കെട്ടാൻ ശ്രമിക്കുന്നു; കോൺഗ്രസിൻ്റെ സത്യാഗ്രഹ സമരം 26ന്

രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതാ നടപടിയിൽ പ്രതിഷേധിച്ച് സത്യാഗ്രഹ സമരവുമായി കോൺഗ്രസ്.

മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്‍റില്‍ വെളിപ്പെടുത്തിയ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ചാണ് എഐസിസി ആഹ്വാനപ്രകാരം സത്യാഗ്രഹം നടത്തുന്നത് എന്ന കെപിസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. മാര്‍ച്ച് 26ന് തലസ്ഥാന നഗരിയിലും ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും കെപിസിസി അറിയിച്ചു.

ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ, പ്രത്യേകം തയ്യാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിന് മുന്നിലോ ആണ് സത്യാഗ്രഹം സംഘടിപ്പിക്കുക. തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News