‘ആർഎസ്എസുമായി ബന്ധമുണ്ടാക്കാൻ ശ്രമിച്ചത് കോണ്‍ഗ്രസ്; ആർഎസ്എസ്സിനും, ബിജെപിക്കും എതിരെ വീട്ടുവീഴചയില്ലാത്ത നടപടി സ്വീകരിച്ചത് എൽഡിഎഫ്’; മുഖ്യമന്ത്രി

pinarayi vijayan

ആർഎസ്എസുമായി ബന്ധമുണ്ടാക്കാൻ ശ്രമിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയ‍ൻ. ആർഎസ്എസ്, ബിജെപിക്ക് എതിരെ വീട്ടുവീഴചയില്ലാത്ത നടപടി സ്വീകരിച്ചത് എൽഡിഎഫാണ്. എല്ലാവർക്കും കോലീബി സംഖ്യം ഓർമ്മയുണ്ടല്ലോയെന്ന് അദ്ദേഹം ചോദിച്ചു. ആർഎസ്എസും കോൺഗ്രസും പരസ്പരം പിന്തുണച്ച സന്ദർഭമാണുണ്ടായിരുന്നത്. ജനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ആ കൂട്ടുകെട്ട് പൊളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

2021ൽ തുറന്ന അക്കൗണ്ട് പുട്ടിക്കുമെന്ന് പറഞ്ഞതുപോലെ അത് പൊട്ടിക്കുകയും വി ശിവൻകുട്ടി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്ത് വൃത്തികേടും കാണിക്കാൻ മടിയില്ലാത്ത കൂട്ടരാണ് കോൺഗ്രസ് എന്ന് ആർക്കാണ് അറിയാത്തത്. രാഹുൽ ഗാന്ധിയും കോൺഗ്രസും എത്ര പെട്ടെന്നാണ് ബിജെപിയുടെ ബി ടീമായി മാറുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ALSO READ: ‘യുഡിഎഫ് ഭരണത്തിലെ ഇരുണ്ട കാലത്തുനിന്നും കേരളത്തെ പുനർ നിർമ്മിക്കാനുള്ള ചരിത്ര ദൗത്യമാണ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്’; മുഖ്യമന്ത്രി

ഡൽഹിയിൽ, ബിജെപി പ്രതിപക്ഷത്തെ വേട്ടയാടിയപ്പോൾ കോൺഗ്രസ് എന്താണ് പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. കെജ്രിവാളെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. കോടതി നടപടി ബിജെപിക്കു മാത്രമല്ലോ കോൺഗ്രസിനും മുഖത്തേറ്റ അടിയാണല്ലോയെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി ഇപ്പോൾ മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നികുതി, നികുതി ഇതര വരുമാനങ്ങൾ വർദ്ധിപ്പിക്കാൻ സാധിച്ചു. നമ്മുടെ കേരളത്തിന് അവകാശപ്പെട്ടത് നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ജനസംഖ്യ അനുപാതത്തിൽ നികുതി വിഹിതം ലഭിക്കുന്നില്ല.
വികസന പ്രവർത്തനത്തിന് തടയിടലാണ് കേന്ദ്രം ഉദ്ദേശിച്ചത്. നമ്മുടെ അനുഭവം പരിശോധിച്ചാൽ വികസന രംഗത്ത് വലിയ മാറ്റം ഉണ്ടായി എന്നാണ് മനസ്സിലാക്കാൻ പറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News