
ധർമ്മടത്തെ ഓർഡിനറി ബസിലെ സൗജന്യയാത്ര രാഷ്ട്രീയ പരിപാടിയാക്കി മാറ്റി കോൺഗ്രസ്. ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങാണ് കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് വിപി അബ്‌ദുൾ റഷീദാണ് ധർമ്മടത്ത് ഉദ്‌ഘാടനം ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് തോറ്റ സ്ഥാനാർത്ഥിയാണ് റഷീദ്.
യുഡിഎഫ് സർക്കാരിന്റെ ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചത്. ഓർഡിനറി ബസുകൾ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതുമുതൽക്കേ കേരളത്തിന്റെ അങ്ങോളമിങ്ങോളം നിന്ന് വിവിധ തരത്തിലുള്ള പരാതികളാണ് വരുന്നത്. ചാലക്കുടിയിൽ നിന്ന് ബസിൽ പ്രവേശിച്ച യുവതികൾക്ക് സൗജന്യ ടിക്കറ്റ് ലഭിക്കാത്തത് ഇതിനോടകം തന്നെ വലിയ ചർച്ചയായി. കൊല്ലത്ത് ആദ്യ സർവീസ് ആരംഭിച്ച ബസും പണിമുടക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

