സിഎഎ നിയമം പാസാക്കുമ്പോള്‍ കോണ്‍ഗ്രസ് നിശബ്ദമായിരിക്കുകയായിരുന്നു: പ്രൊഫ മുഹമ്മദ് സുലൈമന്‍

ഇന്ത്യന്‍ പാര്‍ലമെന്റില്‍ സിഎഎ നിയമം പാസാക്കുമ്പോള്‍ കോണ്‍ഗ്രസ് മിണ്ടാതിരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന് പതാക ഒളിപ്പിക്കേണ്ട അവസ്ഥ ദുഖകരമാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിനെ വിജയിപ്പിക്കണം. ബിജെപിക്കും ആര്‍എസ്എസിനുമെതി ശബ്ദു മുയര്‍ത്തുന്നത് ഇടതുപക്ഷമാണെന്ന് ഐഎന്‍എല്‍ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമന്‍ പറഞ്ഞു.

Also Read: കേരളമാകെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ഒന്നിച്ചുനില്‍ക്കും: പ്രൊഫ.സി രവീന്ദ്രനാഥ്

നാദാപുരത്ത് എല്‍ഡിഎഫ് മേഖല റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു. ആര്‍എസ്സ്എസ്സ് ബഹുസ്വരത തകര്‍ക്കുകയാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ത്യ പ്രസിഡന്റിനെ ഒഴിവാക്കി. ചതുര്‍വര്‍ണ്യത്തില്‍ അതിഷ്ഠമായ ആശയം പുന്‍ന്തുടരുന്നതിനാലാണ് പ്രസിഡന്റ് മാറ്റി നിര്‍ത്തപ്പെട്ടതെന്നും മുഹമ്മദ് സുലൈമന്‍ പറഞ്ഞു.നാസര്‍ കുറുവമ്പത്ത് അധ്യക്ഷനായി. ഇ കെ വിജയന്‍ എംഎല്‍എ, പി പി ചാത്തു,കെ പി ബിനിഷ, പി എം നാണു, കരിമ്പില്‍ ദിവാകരന്‍,സി എച്ച് മോഹനന്‍, കോടോത്ത് അന്ത്രു, സമദ് നരിപ്പറ്റ എന്നിവര്‍ സംസാരിച്ചു. എരോത്ത് ഫൈസല്‍ സ്വാഗതം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News