വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വെക്കാൻ പണമില്ലെന്ന് കോൺ​ഗ്രസ്; പിരിച്ച പണം ആപ്പ് നിർമ്മിക്കാനും ഭൂമി വാങ്ങാനും ചെലവാക്കിയെന്ന് സണ്ണി ജോസഫ്

Sunny Joseph kpcc + rahul mamkootathil

വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വെക്കാൻ പണമില്ലെന്ന് കോൺ​ഗ്രസ്. പിരിച്ച പണം ആപ്പ് നിർമ്മിക്കാനും ഭൂമി വാങ്ങാനും ചെലവാക്കിയെന്ന് കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. കെ പി സി സി വയനാട് ഫണ്ട് കോൺഗ്രസ് ആകെ പിരിച്ചത് അഞ്ച് കോടി 38 ലക്ഷം രൂപയാണ്. യൂത്ത് കോൺഗ്രസ് പിരിച്ചത് 1 കോടി അഞ്ച് ലക്ഷം രൂപയാണ്. കെ പി സി സി തനത് ഫണ്ടിൽ നിന്ന് 97,51,212 രൂപയും വയനാട് ഫണ്ടിലേക്ക് നൽകി.

ALSO READ: തെരഞ്ഞെടുപ്പ്‌ ജോലി ചെയ്യുന്ന ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണം: സിപിഐഎം

വയനാട് ഫണ്ട് പിരിക്കാൻ ആപ്പ് നിർമിച്ചതിന് 9 ലക്ഷത്തി 30,000 രൂപ ചെലവായി. വയനാട്ടിൽ ആദ്യഘട്ടം സ്ഥലം വാങ്ങാൻ ഉപയോഗിച്ചത് 3 കോടി 68 ലക്ഷം രൂപയാണ്. രണ്ടാം ഘട്ട ഭൂമി വാങ്ങാൻ 2 കോടി 50 ലക്ഷത്തി 30,275 രൂപ ചെലവാക്കി. നിലവിൽ വീട് വെക്കാൻ ഫണ്ടില്ലെന്ന് കെ പി സി സി അധ്യക്ഷൻ പറഞ്ഞു. പിരിച്ച പണം ആപ്പ് നിർമ്മിക്കാനും ഭൂമി വാങ്ങാനും ചെലവാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
വീട് വെക്കാനുള്ള തുക കെ പി സി സി യും ഐ സി സി യുടെയും ഫണ്ട് ഉപയോഗിക്കും. രജിസ്ട്രേഷനായി 73 ലക്ഷം രൂപ വേണമെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News