‘അന്ന് പോസ്റ്റിടുമ്പോൾ ഇത്ര വലിയ കൊള്ള കോൺഗ്രസ് നടത്തിക്കാണുമെന്ന് കരുതിയില്ല; തലക്കകത്ത് ആൾത്താമസം ഉള്ളവർ ഇവർക്ക് ഇനി വോട്ട് ചെയ്യുമോ?’

Wayanad Congress Fund Scam

കോൺ​ഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പാണ് ഇന്ന് കേരളം ചർച്ചചെയ്യുന്നത്. ഉരുൾ സർവതും കവർന്ന മനുഷ്യരുടെ പേരുംപറഞ്ഞ് ഫണ്ട് കൊള്ള നടത്തി, അവരെ പറഞ്ഞുപറ്റിച്ചവർ ഒരു ഉളുപ്പുമില്ലാതെ വീണ്ടും വോട്ട് ചോദിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്. ഇപ്പോഴിതാ കോൺ​ഗ്രസ് കൊള്ള സംബന്ധിച്ച ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്.

രജിത്ത് രാമചന്ദ്രൻ എന്നയാള്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. വയനാട് ഫണ്ട് പിരിച്ച ആപ്പ് കോൺഗ്രസ് മുക്കി എന്ന് 2025 ജൂലൈ 17-ന് ആദ്യം ]പോസ്റ്റ് ഇടുമ്പോൾ ഇത്ര വലിയൊരു കൊള്ള കോൺഗ്രസ് നടത്തി കാണും എന്ന് കരുതിയതേ ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ജനങ്ങളെ പറ്റിച്ച് രക്ഷപ്പെടാം എന്നാണ് കോൺഗ്രസ് കരുതിയതെന്നും ആളെപ്പറ്റിക്കാൻ കല്ലിടൽ നാടകം നടത്തുകയായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.

ഇങ്ങനെയുള്ള കോൺഗ്രസ് നേതൃത്വത്തിന് കേരളം ഭരിക്കണമെന്നാണ് ആഗ്രഹമെന്നും തലക്കകത്ത് ആൾ താമസം ഉള്ള ഏതെങ്കിലും മലയാളി ഇവർക്ക് ഇനി വോട്ട് ചെയ്യുമോ എന്നും അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നുണ്ട്. ആരാണ് ഇവരുടെ 130 വീടുകളുടെ ഗുണഭോക്താക്കൾ എന്നുള്ളത് കണ്ടുപിടിച്ച് തരുമോ എന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ALSO READ: വികസനം ചർച്ച ചെയ്യാൻ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആ​ഗ്രഹം; വികസനം ചർച്ചയായാൽ അവർ പ്രതിക്കൂട്ടിലാകും: എം വി ​ഗോവിന്ദൻ മാസ്റ്റർ

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

വയനാട് ഫണ്ട് പിരിച്ച ആപ്പ് കോൺഗ്രസ് മുക്കി എന്ന് 2025 ജൂലൈ 17-ന് ആദ്യം അശ്വിനും പിന്നെ ഞാനും പോസ്റ്റ് ഇടുമ്പോൾ ഇത്ര വലിയൊരു കൊള്ള കോൺഗ്രസ്സ് നടത്തി കാണും എന്ന് കരുതിയതേ ഇല്ല. കാരണം ഇത്ര വൈകാരികമായ ഒരു വിഷയത്തിൽ ഇങ്ങനെ ചെയ്യുമോ എന്ന ചിന്ത തന്നെ.
കോൺഗ്രസിന്റെ വീടുപണി വിഷയം കൊടുമ്പിരിക്കൊണ്ട് ഇരിക്കുന്ന സമയം ആയതിനാൽ ആ പോസ്റ്റുകൾ വലിയ ചർച്ച ആവുകയും ന്യൂസ് ചാനലുകൾ അത് വാർത്ത ആക്കുകയും ചെയ്തു.

പിറ്റേന്ന് പ്രതിപക്ഷ നേതാവിനോട് ഈ ആപ്പ് മുക്കിയ വിഷയം ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ “ആപ്പൊക്കെ ഞങ്ങൾ ക്ലോസ് ചെയ്തു” എന്നാണ് പറഞ്ഞത്. സ്വഭാവികമായും 100 വീടുകൾ ഉണ്ടാക്കാൻ ഉള്ള ഫണ്ട് ആയാൽ പിരിവ് ക്ലോസ് ചെയ്യാമല്ലോ! അതുകൊണ്ട് “ആപ്പൊക്കെ ഞങ്ങൾ ക്ലോസ് ചെയ്തു” എന്ന് പറഞ്ഞപ്പോൾ മാധ്യമപ്രവർത്തകർക്ക് അസ്വഭാവികമായി ഒന്നും തോന്നിയില്ല. അതിന് ശേഷം പല ഘട്ടങ്ങളിൽ കോൺഗ്രസ് നേതാക്കളോട് വയനാട് വീട് പണിയുടെ സ്റ്റാറ്റസ് മാധ്യമങ്ങൾ ചോദിച്ചിട്ടുണ്ട്.

സർക്കാർ സ്ഥലം തന്നില്ല

സർക്കാർ ഒരു വീട് എങ്കിലും കൊടുത്തോ?

സർക്കാർ വീട് കൊടുക്കുമ്പോൾ ഞങ്ങളുടെ വീടും കൊടുക്കും.
തുടങ്ങി കോൺഗ്രസുകാരും യൂത്ത് കോൺഗ്രസുകാരും മാറ്റി മാറ്റി പറഞ്ഞു.

ലോക്കൽ ബോഡി ഇലക്ഷന് മുൻപ് ഒരു നാടകം നടത്തി. ഇപ്പോൾ ഈ ഇലക്ഷന് മുൻപും ഒരു കല്ലിടൽ നാടകം നടത്തി ജനങ്ങളെ പറ്റിച്ച് രക്ഷപ്പെടാം എന്നാണ് കോൺഗ്രസ് കരുതിയത്. എന്നാൽ സർക്കാർ 178 വീട് പണി പൂർത്തിയാക്കി, ടൗൺഷിപ്പ് നിർമ്മാണം ജനങ്ങൾ ഏറ്റെടുത്തതോട് കൂടി കോൺഗ്രസ് നേതാക്കളുടെ സകല നുണകളും പൊളിഞ്ഞു പാളീസായി.
നുണേശൻ അവസാന ശ്രമം എന്ന നിലക്ക് ഇന്നലെ “ഞങ്ങൾ പണി കഴിഞ്ഞ് കണക്ക് പറയാം” എന്ന് വരെ പറഞ്ഞു.

ഗത്യന്തരം ഇല്ലാതെ, അല്ലെങ്കിൽ മറ്റൊരു നാടകം, അല്ലെങ്കിൽ ഒരു കള്ള കണക്ക് ഇന്ന് കെപിസിസി പുറത്ത് വിട്ടു. 100 വീടുകൾ നിർമ്മിക്കാൻ പണം പിരിച്ച് ആപ്പ് ക്ലോസ് ചെയ്ത കെപിസിസി കണക്കിൽ വെറും 5 കോടി രൂപ. നൂറ് വീട് പണിയാൻ പോയിട്ട് 30 വീടിനുള്ള സ്ഥലം വാങ്ങാൻ പോലും ആ പണം തികഞ്ഞില്ല എന്ന് അവർ തന്നെ പറയുന്നു. ഈ ഒരു പ്രധാനപ്പെട്ട കാര്യം, ഈ തരത്തിൽ ഒരു പ്ലാനിങ്ങും ഇല്ലാത്ത ഈ കോൺഗ്രസ് നേതൃത്വത്തിന് കേരളം ഭരിക്കണമത്രേ!! തലക്കകത്ത് ആൾ താമസം ഉള്ള ഏതെങ്കിലും മലയാളി ഇവർക്ക് ഇനി വോട്ട് ചെയ്യുമോ?

ഇതിൽ ഏറ്റവും പ്രധാപ്പെട്ട മറ്റൊരു കാര്യം, ആരാണ് ഇവരുടെ 130 വീടുകളുടെ ഗുണഭോക്താക്കൾ എന്നുള്ളത് ആണ്. ഇത്രയൊക്കെ ഞങ്ങൾ കണ്ടുപിടിച്ചില്ലേ, കേരളത്തിലെ പ്രമുഖരായ മാധ്യമ പ്രവർത്തകർക്ക് ഒരു ടാസ്ക് തരാം, ആ ഗുണഭോക്താക്കളെ എങ്കിലും നിങ്ങൾ ഒന്ന് കണ്ടുപിടിച്ച് തരുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News