കടമെടുപ്പിലൂടെ ഉണ്ടായ വികസന നേട്ടത്തെക്കുറിച്ച് വിസ്മരിച്ചു; സംസ്ഥാന സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് ധവളപത്രം

സംസ്ഥാന സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് ധവളപത്രം. കടമെടുപ്പിലൂടെ ഉണ്ടായ വികസന നേട്ടത്തെക്കുറിച്ച് വിസ്മരിച്ചു കൊണ്ടാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്. കടബാധ്യത 5.07 ലക്ഷം കോടിയെന്ന് ധവളപത്രത്തിൽ തെറ്റിദ്ധരിപ്പിക്കുന്നു.
2026ൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് റിപ്പോർട്ടിൽ തെറ്റിദ്ധരിപ്പിക്കുന്നു. തെറ്റായ വിലയിരുത്തലുകൾ, പത്ത് വർഷത്തിനിടെ കേരളത്തിലെ അടിസ്ഥാന വികസന രം​ഗത്ത് കേരളത്തിലുണ്ടായ വൻ വളർച്ച മറച്ചുപിടിച്ചു.
അതേസമയം, നിയമസഭയിൽ ധവള പത്രത്തിന് എതിരെ വിയോജനക്കുറിപ്പുമായി പ്രതിപക്ഷം. ധവളപത്രം തയ്യാറാക്കുന്നതിൽ നടന്നത് നടപടിക്രമങ്ങളുടെ ലംഘനം, തെരഞ്ഞെടുപ്പിൽ ജയിച്ചത് കൊണ്ട് എന്തുമാകാമെന്ന് കരുതരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നടപടിക്രമങ്ങൾ പാലിക്കണം എന്നാണ് ഞങ്ങൾ പറഞ്ഞത്, നടപടിക്രമങ്ങളുടെ ലംഘനം ഇവിടെ ഉണ്ടായിട്ടുള്ളതായി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം, കോൺ​ഗ്രസിന്റെ ധവളപത്രത്തിന് എതിരെ മുൻ ധനവകുപ്പ് മന്ത്രി കെ എൻ ബാല​ഗോപാലും സഭയിൽ സംസാരിച്ചു. ധവളപത്രം അവതരിപ്പിക്കുമ്പോൾ അതിന്റേതായ രീതിയുണ്ട്. 2011ൽ യുഡിഎഫ് ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പാണ് ഔദ്യോഗിക രഹസ്യ രേഖകൾ ഉൾപ്പെടുന്നതാണ് ധവളപത്രം. അതിന്റെ വിവരങ്ങൾ പുറത്തുപോകുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്.  കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള കമ്മിറ്റിയെ എതിർക്കുന്നില്ലെന്നും കെ എൻ ബാല​ഗോപാൽ പറ‍ഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News