
കോൺഗ്രസിൽ തർക്കം രൂക്ഷമാവുകയാണ്, മുഖ്യമന്തിക്കസേരയ്ക്കായി അവരുടെ തമ്മിൽത്തല്ലും പ്രത്യക്ഷമായിത്തന്നെ തുടരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വരാതെ തന്നെ ലഭിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള അവരുടെ പോർ വിളികൾ കാണുന്നവർക്കും തമാശയാണ്. എന്നാൽ കോൺഗ്രസിൻ്റെ ഈ തമ്മിൽത്തല്ല് കേവലം തമാശയാണോ? അല്ല. സോഷ്യൽ മീഡിയയിൽ അവർ തമ്മിൽ തല്ലുന്നത് ജാതിയുടേയും മതത്തിൻ്റേയുമൊക്കെെ അടിസ്ഥാനത്തിലാണ്.
നേതാക്കളുൾപ്പെടെയാണ് ഈ അടിപിടിയിലും ചേരിതിരിഞ്ഞുള്ള പോരിലും ഭാഗമായിട്ടുള്ളത്. എന്നാൽ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പറയുന്നത് ഇവിടെ ഇടതുപക്ഷം അധികാരത്തിൽ വരണമെന്നതാണ്. തെരഞ്ഞെടുപ്പിന് ശേഷം ഒരു കോൺഗ്രസ് പ്രവർത്തകൻ ഒരു മാധ്യമത്തിനോട് പ്രതികരിച്ച വീഡിയോയും വൈറലാണ്. ഉമ്മൻ ചാണ്ടി ഭരിച്ചിരുന്ന കാലത്ത് ആകെയുണ്ടായ അറുന്നൂറ് രൂപയ്ക്ക് വേണ്ടി എവിടെയൊക്കെ അലയേണ്ടി വന്നിട്ടുണ്ടെന്നാണ് ആ കോൺഗ്രസ്കാരൻ ചോദിക്കുന്നത്.
ഇപ്പോൾ കൃത്യമായി പെൻഷൻ കിട്ടുന്നു. ജാതിയുടേയും മതത്തിൻ്റേയും അടിസ്ഥാനത്തിൽ കിട്ടാത്ത കസേരകൾക്കുൾപ്പെടെ അടിയുണ്ടാക്കുന്ന കോൺഗ്രസ് ശ്രദ്ധിക്കേണ്ടുന്ന കാര്യമുണ്ട് ഈ നാട്ടിൽ കഴിഞ്ഞ പത്ത് വർഷമായി ഭരിച്ച ഇടതുപക്ഷം ജനങ്ങൾക്കൊപ്പമായിരുന്നു. ജാതിക്കും മതത്തിനുമെല്ലാം ഉപരി ജനങ്ങളുടെ ക്ഷേമത്തിനായിരുന്നു നിലയുറപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

