
പെരുമ്പാവൂരിൽ യുവാക്കളെ ആൾക്കൂട്ട വിചാരണ ചെയ്ത് മർദിച്ച സംഭവത്തിൽ 6 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ വാരിയേഴ്സാണ് അറസ്റ്റിലായവർ. മന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ നടത്തിയ പരിപാടിയിൽ ഇവരും പങ്കെടുത്തിരുന്നു.
ബുധനാഴ്ചയായിരുന്നു സംഭവം. യുവാക്കളെ കോൺഗ്രസ് പ്രവർത്തകർ അതിക്രൂരമായി ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കിയെന്നായിരുന്നു പരാതി. കഞ്ചാവ് വിൽപ്പനക്കാരെന്ന് ആരോപിച്ചായിരുന്നു മർദനം.
Also Read: കെഎസ്ആർടിസി എംപാനൽ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല; മതിയായ ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്
പെരുമ്പാവൂരിൽ ജോലി തേടിയെത്തിയ യുവാക്കളെയായിരുന്നു കോൺഗ്രസുകാരുടെ നേതൃത്വത്തിൽ മർദിച്ചത്. മൂന്ന് യുവാക്കൾക്ക് നേരെയാണ് ആക്രമണം നടന്നത്. യുവാക്കളെ വിവസ്ത്രരാക്കുകയും നിർബന്ധിച്ച് തല മൊട്ടയടിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

