സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കണ്ണനൂരില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനില്‍, വിനീഷ്, സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവരെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ ഇവര്‍ക്ക് കൈക്കും കാലുകള്‍ക്കും പരിക്കുകളുണ്ട്.

Also Read : ചുറ്റികകൊണ്ട് തലയ്ക്കടിച്ചതോടെ തലയോട്ടി പിളര്‍ന്നു, കത്തികൊണ്ട് ശരീരം കുത്തിക്കീറി; പെരുമ്പാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നത് അതിക്രൂരമായി

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ പരിക്കേറ്റവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News