കോൺഗ്രസുമായി ബന്ധമില്ലാത്തയാളെ മണ്ഡലം പ്രസിഡന്റാക്കി; തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ് പ്രവർത്തകർ

തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കി മറ്റത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ. കഴിഞ്ഞ 20 വർഷം പാർട്ടിയിൽ ഇല്ലാതിരുന്ന, പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ നടപടി നേരിട്ടിട്ടുള്ള ഹസൻ വില്ലൻ എന്നയാളെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചതിനെതിരെയാണ് പ്രതിഷേധം.

കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപിയുമായി ഡീൽ ഉണ്ടാക്കിയാണ് കോൺഗ്രസ് മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ വിജയിച്ചത്. ഈ കൂട്ടുക്കെട്ട് വിവാദമായതുമുതൽ വലിയ ചർച്ചാ വിഷയമാണ് മറ്റത്തൂരിലെ കോൺഗ്രസ്. ഇപ്പോൾ കോൺഗ്രസുമായി ബന്ധമില്ലാത്ത ഹസൻ വില്ലൻ എന്നയാളെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്റാക്കി നിയമിച്ചു എന്നാണ് ആരോപണം.

Also Read: സ്ത്രീ സുരക്ഷാ പദ്ധതി ഉപേക്ഷിക്കുന്നു; നിയമസഭയിൽ സൂചന നൽകി മുഖ്യമന്ത്രി വിഡി സതീശൻ

തൃശൂരിൽ കോൺഗ്രസിന്റെ അന്തകനാണ് ജോസഫ് ടാജറ്റ് എന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. ജോസഫ് ടാജറ്റ് രാജിവയ്ക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. പുതുക്കാട് മണ്ഡലത്തിന് തെരെഞ്ഞടുപ്പ് പ്രചരണങ്ങൾക്ക് കെപിസിസി അനുവദിച്ച ഫണ്ട് ഡിസിസി പ്രസിഡന്റ് തടഞ്ഞുവച്ചെന്നും പ്രവർത്തകർ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിക്ക് കാരണം ജോസഫ് ടാജറ്റിന്റെ പിടിപ്പുകേടാണെന്നും പ്രവർത്തകർ പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ കോലം കത്തിക്കാനാണ് പ്രവർത്തകർ എത്തിയതെങ്കിലും കോലം കത്തിച്ചില്ല. ഡിസിസി ഓഫീസിനു മുന്നിൽ ജോസഫ് ടാജന്റെ കോലം കത്തിച്ചാൽ അത് പാർട്ടിക്കാണ് നാണക്കേടെന്നും പ്രതിഷേധക്കാർ പറഞ്ഞു. അതേസമയം പ്രതിഷേധിച്ചവർ എല്ലാം ബിജെപിക്കാരാണ് എന്നാണ് ഡിസിസി പ്രസിഡന്റിന്റെ വിചിത്ര വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News