വന്ദേ ഭാരത് എക്‌സ്‌പ്രസിൽ പോസ്‌റ്റർ പതിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ

വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്‌ഠൻ എംപിയുടെ പോസ്‌റ്റർ പതിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ. ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ബോഗികളിൽ 50 ഓളം പോസ്‌റ്ററുകൾ പതിച്ചത്. പ്രവർത്തകർ പോസ്‌റ്റർ പതിക്കുമ്പോൾ വി.കെ ശ്രീകണ്‌ഠന്‍ എംപിയും മറ്റ് നേതാക്കളും ഷൊര്‍ണൂര്‍ സ്‌‌റ്റേഷനില്‍ ഉണ്ടായിരുന്നു.

റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥരുടെ വലയം പൊട്ടിച്ചായിരുന്നു എംപിയുടെ നേതൃത്വത്തിൽ പ്രകടനമായി നൂറു കണക്കിന് പ്രവർത്തകർ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് ഇരച്ചുകയറിയത്. ട്രെയിൻ പുറപ്പടാൻ ഹോൺ മുഴക്കിയപ്പോഴയായിരുന്നു കോൺ​ഗ്രസ് പ്രവർത്തകരുടെ പോസ്‌റ്റർ ഒട്ടിക്കൽ. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പോസ്റ്റ‌ർ നീക്കം ചെയ്‌ത ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News