കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കഴിയാത്തതാണെന്ന് കണക്കുകള്‍

അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇന്ത്യ സഖ്യത്തെ ഇല്ലാതാക്കിയ കോണ്‍ഗ്രസ്, ബിജെപിയുടെ ജയം അനായാസമാക്കി. രാജസ്ഥാനില്‍ സിറ്റിംഗ് സീറ്റായ ഭദ്രയില്‍ സിപിഐഎം വെറും 1132 വോട്ടിന് പരാജയപ്പെടാന്‍ കാരണവും സഖ്യസാധ്യത ഇല്ലാതാക്കിയ കോണ്‍ഗ്രസിന്റെ നീക്കമായിരുന്നു.

ഹിന്ദി ഹൃദയ ഭൂമിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനുളള കോണ്‍ഗ്രസിന്റെ നീക്കം ആത്മഹത്യാപരമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടാനുളള ശേഷി ഇല്ലാതിരിക്കെ, അമിത ആത്മവിശ്വാസത്തില്‍ പ്രതിപക്ഷ സഖ്യ സാധ്യതകള്‍ കോണ്‍ഗ്രസ് ഇല്ലാതാക്കി. ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിച്ച് മുന്നേറാന്‍ രൂപംകൊണ്ട ഇന്ത്യ സഖ്യത്തെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പൊളിച്ചു. ഇതോടെ മതേതര വോട്ടുകള്‍ ഭിന്നിക്കുകയും ബിജെപിക്ക് ജയം അനായാസമാക്കുകയും ചെയ്തു.

READ ALSO:ചിന്നക്കനാല്‍ റിസര്‍വ് തുടര്‍നടപടികള്‍ വനംവകുപ്പ് മരവിപ്പിച്ചു

രാജസ്ഥാനില്‍ സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റായ ഭദ്രയിലെ കണക്കുകള്‍ തന്നെ മികച്ച ഉദാഹരണം. വെറും 1132 വോട്ടിനാണ് ബല്‍വാന്‍ പൂനിയ ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്. അഞ്ചാം സ്ഥാനത്തേക്ക് പിന്തളളിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേടിയതാകട്ടെ 3771 വോട്ടുകള്‍ മാത്രം. ബിഎസ്പി 1546ഉം ആം ആദ്മി പാര്‍ട്ടി 2252ഉം വോട്ടുകള്‍ നേടിയതോടെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കരകയറി. സഖ്യ മുന്നണികള്‍ക്ക് സാധ്യത കല്‍പ്പിച്ചിരുന്ന പല മണ്ഡലങ്ങളിലും ബിജെപിക്ക് വിജയം നേടാനായത് കോണ്‍ഗ്രസിന്റെ തെറ്റായ തീരുമാനമായിരുന്നു.

READ ALSO:യുഎസ് ക്യാപിറ്റൽ ആക്രമണത്തിൽ ട്രംപ് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് യുഎസ് അപ്പീൽ കോടതി

ബിജെപി തരംഗത്തിനിടയിലും ശക്തമായ പോരാട്ടം കാഴ്ചവെച്ച സിപിഐഎം നാല് മണ്ഡലങ്ങളിലും അമ്പതിലായിരത്തിലേറെ വോട്ടുകള്‍ നേടി. ആം ആദ്മി, എസ് പി, ബിഎസ്പി പാര്‍ട്ടികള്‍ വെവ്വേറെ മത്സരിച്ചതോടെ കോണ്‍ഗ്രസ് പല സീറ്റുകളും നഷ്ടപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതേ നിലപാട് ആവര്‍ത്തിച്ചാല്‍ വീണ്ടും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഇന്ത്യ മുന്നണിയുടെ നേതൃത്വം വഹിക്കുന്ന കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News