കോണ്‍ഗ്രസിന്റെ പിടിപ്പുകേടില്‍ താമര വിരിഞ്ഞ സൂറത്ത്; ആ സ്ഥാനാര്‍ത്ഥിയും ബിജെപിയിലേക്കെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിന് മുമ്പ് തന്നെ ഗുജറാത്തില്‍ ബിജെപി ആദ്യ സീറ്റ് സ്വന്തമാക്കിയതില്‍ ദുരൂഹത. ബിജെപിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രീതിയില്‍ സംശയമുയര്‍ത്തി പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. അതിനിടയില്‍ പത്രിക തള്ളപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നീലേഷ് കുംഭാനിയെ കാണാനില്ലെന്ന റിപ്പോര്‍ട്ടും ഇയാള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹവുമുണ്ട്.

സ്വന്തം സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന് ഫോണില്‍ പോലും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ALSO READ:  ‘കൈരളി വിഷയം മാറ്റാൻ നോക്കേണ്ട’: കേരളത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആക്രോശിച്ച് എൻഡിഎ നേതാക്കൾ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദേശപത്രിക തള്ളി, പിറകേ ബിഎസ്പി സ്ഥാനാര്‍ഥിയും 7 സ്വതന്ത്രരും പത്രിക പിന്‍വലിക്കുകയും ചെയ്തു. ഇതോടെ ആദ്യ സീറ്റ് ബിജെപിക്ക് തന്നെ ലഭിച്ചു. എന്നാല്‍ ഇക്കാര്യം തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപിക്ക് ആദ്യസീറ്റ് കിട്ടിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ എക്സ് പ്ലാറ്റ്ഫോമില്‍ ഇക്കാര്യം കുറിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

അതേസമയം ജനങ്ങളെ വഞ്ചിച്ചവനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ നീലേഷ് കുംഭാനിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. ബിജെപിയുടെ സമ്മര്‍ദരാഷ്ട്രീയം മൂലമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും തെരഞ്ഞെടുപ്പ് നടപടികള്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. നാമനിര്‍ദേശ പത്രിക തള്ളിയതില്‍ ക്രമക്കേടുണ്ടെന്നും മറ്റൊരു തീയതി നിശ്ചയിച്ച് സൂറത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ഇത്തരമൊരു സാഹചര്യം നേരിടാന്‍ കഴിവില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നെന്ന ആരോപണമാണ് ഉയരുന്നത്.

ALSO READ:  ചെന്നൈ മെയിലിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി പിടിയിൽ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നീലേഷിനെ നാമനിര്‍ദേശം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്ത നാല് പേര്‍ പിന്നീട് പത്രികയിലെ ഒപ്പ് തങ്ങളുടെതല്ലെന്ന് സത്യവാങ്മൂലം നല്‍കി. നീലേഷ് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകനായ ദിനേഷ് ജോദാനി ഒപ്പുകള്‍ വ്യാജമാണെന്ന പരാതി നല്‍കി. ഇതില്‍ അസ്വഭാവികതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്ങ്വി ആരോപിച്ചു. ഏപ്രില്‍ 21നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പത്രിക തള്ളി. നീലേഷും പത്രികയില്‍ ഒപ്പുവച്ച അടുത്ത ബന്ധുക്കളായ നാലു പേരും ഇപ്പോള്‍ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News