കോണോളിയുടെ സെഞ്ച്വറി വെറുതെയായി! ഐപിഎല്ലിൽ പഞ്ചാബിനെതിരെ ഹൈദരാബാദിന് മിന്നുന്ന ജയം

cooper

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ആതിഥേയരായ സൺറൈസേഴ്‌സ് ഹൈദരാബാദ്നെ തകർത്തു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിനെതിരെ ഹൈദരാബാദ് 20 ഓവറിൽ 235/4 റൺസ് എന്ന ഭീമൻ സ്കോർ ഉയർത്തി. ഓപ്പണർമാരായ അഭിഷേക് ശർമ്മയും (35) ട്രാവിസ് ഹെഡും (38) മികച്ച തുടക്കമാണ് ടീമിന് നൽകിയതു. . പിന്നാലെ എത്തിയ ഇഷാൻ കിഷൻ (55) ആത്മവിശ്വാസത്തോടെ ഇന്നിംഗ്സ് മുന്നോട്ട് നീക്കി, മറുവശത്ത് ക്ലാസെൻ (69) സ്കോർ അതിവേഗം ഉയർത്തി. അവസാന ഓവറുകളിൽ നിതീഷ് റെഡ്‌ഡി നടത്തിയ അതിവേഗ ഹിറ്റിംഗ് കൂടി ചേർന്നപ്പോൾ ഹൈദരാബാദ് ഭീമൻ സ്കോറിലെത്തി.

Also Read: ഐപിഎൽ 2026 ഫൈനൽ വേദി ബംഗളുരുവിൽ നിന്നും മാറ്റിയതിന് കാരണം ഇതാണ്

വലിയ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് തുടക്കം തന്നെ പിഴച്ചു . വിക്കറ്റുകൾ വേഗത്തിൽ വീണെങ്കിലും 107 റൺസ് എടുത്ത കൂപ്പർ കോണോളി ഒറ്റയാൾ പോരാട്ടം തുടങ്ങി. അദ്ദേഹത്തിന്റെ ആക്രമണാത്മക ബാറ്റിംഗ് മത്സരത്തെ കുറച്ചെങ്കിലും ആവേശകരമാക്കി. മാർക്കസ് സ്റ്റോയിനിസും സൂര്യൻഷ് ഷെഡ്ജും താരത്തിന് പിന്തുണ നൽകിയെങ്കിലും, ഹൈദരാബാദിന്റെ സ്കോർ മറികടക്കാൻ അത് പോരായിരുന്നു.ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസും ശിവാങ് കുമാrറൂം രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങിയപ്പോൾ പഞ്ചാബ് 202/7 റൺസിൽ ഒതുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News