അഖില്‍ മാത്യുവിനെതിരെ നടത്തിയ ഗൂഢാലോചന; ഹരിദാസന്‍ ഒളിവില്‍ പോയതില്‍ ദുരൂഹതയെന്ന് പൊലീസ്

ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിനെതിരെ പരാതിപ്പെട്ട ഹരിദാസന്‍ ഒളിവില്‍. മൊഴിയെടുപ്പിന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഒളിവില്‍ പോയത്. അഖില്‍ മാത്യുവിനെതിരെ നടത്തിയ ഗൂഢാലോചനയില്‍ ഹരിദാസനും പങ്കെന്ന ആരോപണം കൈരളി ന്യൂസ് വാര്‍ത്തയാക്കിയിരുന്നു.

Also Read:  വാല്‍പ്പാറ കൊലപാതകം; പ്രതി കുറ്റക്കാരനെന്നു കോടതി

ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിനെതിരെ ഹരിദാസന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ഇതോടെ ഹരിദാസന്‍ തന്നെ ആരോപണത്തില്‍ മലക്കംമറിഞ്ഞു. രണ്ട് തവണ പൊലീസ് ഹരിദാസന്റെ മൊഴിയും രേഖപ്പെടുത്തി. പിന്നാലെയാണ് കേസിലെ പ്രതിയായ ലെനിന്‍ രാജ് ഹരിദാസന് ഉള്‍പ്പെടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചത്. ആരോപണം കൈരളി ന്യൂസ് വാര്‍ത്തയാക്കുകയും ചെയ്തു. ഒപ്പം ഇവരുടെ ഗൂഢാലോചന സംഭാഷണവും കൈരളി പുറത്തുവിട്ടു. തുടര്‍ന്ന് വീണ്ടും മൊഴി രേഖപ്പെടുത്താന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഹരിദാസനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഹരിദാസന്‍ ഒളിവില്‍ പോയത്.

Also Read: കൊല്ലം മലനട ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍; സൗജന്യ വിതരണത്തിനൊരുങ്ങി ഭരണസമിതി

ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറഞ്ഞു. പരാതിക്കാരന്‍ തന്നെ ഒളിവില്‍ പോയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്തിനെന്നും, ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും, ഒളിവില്‍ പോയതെന്തിനെന്നുമാണ് ഹരിദാസനില്‍ നിന്ന് ഇനി ചോദിച്ചറിയേണ്ടത്. പ്രതികളായ അഖില്‍ സജീവിനെയും ലെനിന്‍ രാജിനെയും കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാണ്. അതേസമയം തട്ടിപ്പില്‍ നിര്‍ണായക പങ്കുള്ള അഡ്വ റഹീസിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here