‘സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എ കെ ജി സെൻ്ററിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ; ഏപ്രിൽ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും’: എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എ കെ ജി സെൻ്ററിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പുതിയ മന്ദിരം ഏപ്രിൽ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 9 നിലകൾ ഉള്ള കെട്ടിടമനു പുതിയതായി പണിതിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം , സംസ്ഥാന കമ്മിറ്റി യോഗം, പ്രസ് ബ്രീഫിംഗ് എന്നിവയ്ക്ക് പ്രത്യേക മുറികൾ പുതിയ മന്ദിരത്തിൽ ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: ‘ഔറംഗസേബ് വിഷയം: മുഗള്‍ ഭരണകാലത്ത് ഇന്ത്യ ലോക ജിഡിപിയുടെ 24% ത്തിലധികം സംഭാവന ചെയ്തിരുന്നു’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

അതിനിടെ, മാർച്ച് 31 ന് കേരളം മാലിന്യ മുക്തമെന്ന് പ്രഖ്യാപിക്കും. മുഴുവൻ പാർട്ടി ഘടകങ്ങളും പ്രവർത്തനത്തിൻ്റെ ഭാഗമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനകീയ സംരഭമാക്കി മാറ്റും. ഈ മാസം 25 മുതൽ 31 വരെ വാർഡ് അടിസ്ഥാന പരിപാടി നടത്തും. ബ്രാഞ്ച് തലത്തിൽ മുതൽ പരിപാടികൾ സംഘടിക്കും. പൊതു സ്ഥലങ്ങൾ മുഴുവൻ മാലിന്യ മുക്തമാക്കും എന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ ഏരിയ ജില്ലാ കമ്മിറ്റികൾ ചേർന്ന് മാലിന്യ സംസ്കരണരംഗത്ത് ജനകീയ മുന്നേറ്റം സൃഷ്ടിക്കും എന്നും കൂട്ടിച്ചേർത്തു.

സർക്കാരിൻ്റെ നാലാം വാർഷികം കേരളത്തിന് പ്രയോജനകരമായ രീതിയിൽ നടത്തും. എൽ ഡി എഫ് 14 ജില്ലകളിലും റാലി സംഘടിപ്പിക്കും. വലിയ ജന പങ്കാളിത്തതോടെയാകും ബഹുജന റാലി സംഘടിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News