ഫുൾ ക്യാഷ് അടച്ച് പുത്തൻ കാർ പ്രതീക്ഷിച്ചു, കിട്ടിയത് ഒരു വര്‍ഷം പഴക്കമുള്ളത്; പുതിയ വാഹനവും അര ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാൻ വിധി

consumer-protection-kottayam

ബുക്ക് ചെയ്ത കാറിനു പകരം പഴയ കാര്‍ നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍ പുതിയ കാര്‍ നല്‍കാനും 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോട്ടയം ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. വാഴൂര്‍ സ്വദേശി സി ആര്‍ മോഹനനാണ് മണിപ്പുഴയിലുള്ള ഇന്‍ഡസ് മോട്ടോഴ്‌സിനെതിരേ പരാതി നല്‍കിയത്.

2023 ഡിസംബര്‍ ആറിന് മാരുതി സെലീറിയോ ഗ്ലിസ്റ്ററിങ്ഗ്രേ കളര്‍ കാര്‍ ബുക്ക് ചെയ്തു. എന്നാല്‍ പിന്നീട് ഈ നിറത്തിലുള്ള കാര്‍ സ്റ്റോക്കില്ലെന്നും 20 ആഴ്ച താമസമുണ്ടാകുമെന്നും സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് അറിയിച്ചു. വെള്ള നിറത്തിലുള്ള കാര്‍ ലഭ്യമാണെന്നും ഡിസംബര്‍ 21ന് നല്‍കാമെന്നും അറിയിച്ചു. ഇതനുസരിച്ച് മുഴുവന്‍ പണവും അടയ്ക്കുകയും 2024 ജനുവരി എട്ടിന് കാര്‍ ഡെലിവറി ചെയ്യുകയും ചെയ്തു.

Read Also: പണവും സ്വർണവും വീടിന്‍റെ താക്കോലുമടക്കം എല്ലാം നഷ്ടപ്പെട്ട് വീട്ടമ്മ; ഉടനടി കണ്ടെത്തി തിരിച്ചേൽപ്പിച്ച് തിരുവല്ല പൊലീസ്

രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനം ഒരു വര്‍ഷം പഴക്കമുള്ളതാണെന്ന് മനസ്സിലായി. തുടർന്ന് മോഹനന്‍ ഇന്‍ഡസ് മോട്ടോഴ്‌സ് അധികൃതരെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ശേഷം ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കി. ഒരു വര്‍ഷം പഴക്കമുള്ള വാഹനം പരാതിക്കാരന് നല്‍കിയത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനക്കുറവുമാണെന്ന് അഡ്വ. വി എസ് മനുലാല്‍ പ്രസിഡന്റായും ആര്‍ ബിന്ദു, കെ എം ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ വിലയിരുത്തി. ഇന്‍ഡസ് മോട്ടോഴ്സ് 30 ദിവസത്തിനുള്ളില്‍ സമാനമായ പുതിയ വാഹനവും നല്‍കാനും 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നല്‍കാനും ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News