ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആശങ്ക അറിയിക്കുന്നത് തുടരും; അമേരിക്ക

ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആശങ്ക അറിയിക്കുന്നത് തുടരുമെന്ന് അമേരിക്ക. മണിപ്പൂരിലെ ന്യൂനപക്ഷ വേട്ട സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലറാണ് മറുപടി നല്‍കിയത്. ജി20 യോഗത്തില്‍ ഇന്ത്യന്‍ മനുഷ്യാവകാശ വിഷയങ്ങള്‍ ചര്‍ച്ചയാക്കണമെന്ന് ആവശ്യവും കടുക്കുകയാണ്.

Also Read: മകനെ വിമാനത്തിന്റെ കൺട്രോൾ ഏൽപിച്ച് ബിയർ കുടിച്ച് പിതാവ്

ദ വോയ്‌സ് ഓഫ് ദ മാര്‍ട്ടിയേഴ്‌സ് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് പത്ര സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവിന്റെ മറുപടി. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ കടുക്കുന്ന സാഹചര്യം അമേരിക്ക പരിശോധിക്കുമോ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ നേരത്തെയും അമേരിക്ക ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പ്രതികരിച്ചത്. ജി20 യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ അടക്കം ഇന്ത്യയില്‍ എത്തുമ്പോള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളും ചര്‍ച്ചയാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. മണിപ്പൂര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ തുടരുന്ന വംശഹത്യാ സമാനമായ കലാപങ്ങള്‍ ജി20 യോഗത്തില്‍ മറ്റു രാജ്യങ്ങള്‍ ഉന്നയിക്കുമോ എന്ന ഭീതി ഇന്ത്യക്കുമുണ്ട്.

Also Read: ‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി പുനഃപരിശോധിക്കണം’: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

നേരത്തെ മോദി അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ നരേന്ദ്ര മോദിയോടും ജോ ബൈഡനോടും മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ക്ക് നേരെ സൈബര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു സംഘപരിവാരം. മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ വിദേശത്തുനിന്ന് വരുന്ന വിമര്‍ശനങ്ങളെയെല്ലാം മണിപ്പൂര്‍ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരും നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News