ഭക്ഷണപ്രിയര്‍ അറിയാന്‍… ക്രിസ്മസ് വരട്ടെ, കൊളസ്‌ട്രോള്‍ കൂട്ടരുത്!

ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. അതില്‍ പ്രധാന വിഭവം ഭക്ഷണം തന്നെയാണ്. ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണവും പാനീയങ്ങളുമെല്ലാം അകത്താക്കുന്നവരാണ് അധികവും. അതിനുള്ള ന്യായം എല്ലാവര്‍ക്കും ഒന്നു തന്നെയാണ് .. വല്ലപ്പോഴുമല്ലേ… പക്ഷേ നിയന്ത്രണം കൂടിയേ തീരൂ. ഭക്ഷണത്തിന്റെ അളവിലും ശൈലിയിലുമൊക്കെ മാറ്റം വരുത്തുമ്പോള്‍ കൊളസ്‌ട്രോളിന്റെ അളവും ഏണികേറി പോകും. ഡിസംബര്‍ ജനുവരി മാസങ്ങള്‍ മഞ്ഞ് കാലമാണെന്നത് ആരെയും പ്രത്യേകം ഓര്‍മിപ്പിക്കണ്ടല്ലോ. തണുപ്പിന് അനുപാതമായി ശരീരത്തിലെ കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കൂടുകയും ഹൃദയാഘാതം പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.

ALSO READ: കേരള ഫയർ ഫോഴ്‌സിന് ഒരിക്കൽ കൂടി സല്യൂട്ട്; മരണം മുന്നിൽ കണ്ട നായക്ക് പുതുജീവൻ നൽകി മട്ടന്നൂർ ഫയർ ഫോഴ്സ്

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ വൈറ്റമിന്‍ ഡിക്ക് സാധിക്കും. അതിനാല്‍ തന്നെ അവ കൂടുതലുള്ള ഭക്ഷണങ്ങള്‍ ആഹാരരീതിയില്‍ ഉള്‍പ്പെടുത്തണം. തണുപ്പാകുമ്പോള്‍ സൂര്യപ്രകാശ മേല്‍ക്കാനുള്ള സാധ്യത കുറവാണ്. ഇത് വൈറ്റമിന്‍ ഡിയുടെ അളവിനെയും ബാധിക്കും. ഇത് പരിഹരിച്ചേ മതിയാകു. അതിന് ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരം വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കാം. അതിലും പ്രാധാന്യം ഉറക്കത്തിന് നല്‍കണം. ആരോഗ്യത്തിനും കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ഉറക്ക പ്രധാന ഘടകമാണ്. കുറഞ്ഞത് എട്ടു മണിക്കൂര്‍ ഉറങ്ങണം. മാത്രമല്ല ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കണം. യോഗയും ധ്യാനവുമൊക്കെ ശീലിക്കുന്നതും നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ നിന്നും ഒഴിവാക്കരുത്. സിട്രസ് പഴങ്ങള്‍, പച്ചിലകള്‍, കാബേജ്, ബ്രോക്കളി, കോളിഫ്ളവര്‍, കാരറ്റ്, ബീന്‍സ്, ഉരുളകിഴങ്ങ് എന്നിങ്ങനെ വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ പച്ചക്കറികളും ആപ്പിള്‍, പിയര്‍, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളും കഴിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News