ചട്ടങ്ങൾ കാറ്റിൽ പറത്തി വിവാദ റീൽസ്; നന്ദാവനത്തിനു പിന്നാലെ കാസർഗോഡ് എ ആർ ക്യാമ്പിലും കോൺഗ്രസ് അനുഭാവികളുടെ വിജയാഘോഷം

presidents-police-medal-announced-for-kerala-officers

നന്ദാവനം പൊലീസ് ക്യാമ്പിനു പിന്നാലെ  കാസർഗോഡ് എ ആർ ക്യാമ്പിലും കോൺഗ്രസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം. നിയമസഭാ തെരഞ്ഞെടുപ്പിൽ വലതു പക്ഷം നേടിയ വിജയത്തിന് പിന്നാലെയാണ് പെരുമാറ്റ ചട്ടങ്ങളെ കാറ്റിൽ പറത്തി ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പ്രകടനം.

ആഘോഷങ്ങൾ റീൽസ് ആയി ഇട്ട ഉദ്യോഗസ്ഥരയുടെ നടപടി വിവാദത്തിൽ ആയിട്ടുണ്ട്. റിസർവ് ഇൻസ്‌പെക്ടറെ കണ്ട് ഡ്യൂട്ടി ഇടുന്ന ഓഫീസർമാരെ മാറ്റാൻ ആവശ്യപ്പെട്ട ഒരു പറ്റം പൊലീസുകാർ തുടർന്ന് ത്രിവർണ പതാക ആലേഖനം ചെയ്‌ത കേക്ക് മുറിക്കുക ആയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിഷ്പക്ഷത പുലർത്തേണ്ട പോലീസുകാരുടെ നടപടി ആശങ്കയുണർത്തുന്നുണ്ട്.

Also Read: സ്റ്റബ്സും റിസ്വിയും തിളങ്ങി; ഡൽഹിക്കെതിരെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 156 റൺസ് വിജയലക്ഷ്യം

നേരത്തെ തിരുവനന്തപുരം  നന്ദാവനം പൊലീസ് ക്യാമ്പിൽ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വിജയാഘോഷം വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പോലീസുകാരെ കൂട്ടുപിടിച്ചു പാലക്കാട്  സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം അഴിച്ചുവിട്ടതും പ്രതിഷേധം ഉയർത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News