കെ എം ഷാജി വേണ്ട! വയനാട്ടിൽ ലീഗിൽ കലഹം, പരിപാടി മാറ്റി

വയനാട്ടിൽ മുസ്ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കൾക്ക് സ്വീകരണമൊരുക്കുന്ന പരിപാടിയിൽ നിന്ന് കെഎം ഷാജിയെ ഒഴിവാക്കി. മാനന്തവാടി നിയോജക മണ്ഡലം ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെയാണ്‌ പരിപാടി നിശ്ചയിച്ചിരുന്നത്‌. പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിയിൽ നിന്നാണ്‌ ഷാജിയെ ഒഴിവാക്കിയത്‌. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഷാജി വിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മറുപടിയുമായി എതിർ വിഭാഗവും രംഗത്ത് വന്നതോടെ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായി.

അണികൾ ഇരുചേരിയായി. യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ലീഗ് തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കെതിരെ പാർട്ടിയുടെ പോസ്റ്ററുകൾ എഡിറ്റ് ചെയ്ത്‌ ഷാജി വിഭാഗം പ്രചരിപ്പിക്കുന്നതായി ആരോപിച്ച് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് വെള്ളമുണ്ട പൊലീസിൽ ഇതിനിടെ പരാതി നൽകി. കെഎം ഷാജി വയനാട്ടിൽ നേതാവല്ലെന്നും മറ്റ് ജില്ലകളിലാണ് പദവി വഹിക്കുന്നതെന്നും അതിനാലാണ് പരിപാടിയിലിലേക്ക്‌ ക്ഷണിക്കാത്തതെന്നുമാണ് എതിർ വിഭാഗത്തിന്റെ വാദം.

ഷാജിയെ പങ്കെടുപ്പിച്ചില്ലെങ്കിൽ പരിപാടിക്കിടയിൽ പ്ലക്കാഡുകളേന്തിയും, മുദ്രാവാക്യം ഉയർത്തിയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പ്‌ ഷാജി അനുകൂലികൾ ഉയർത്തി. ഇതോടെ നിശ്ചയിച്ച പരിപാടി അനിശ്ചതകാലത്തേക്ക്‌ മാറ്റിവെച്ചിരിക്കുകയാണ്‌ ലീഗ്‌ സംസ്ഥാന നേതൃത്വം. മാനന്തവാടി നിയോജകമണ്ഡലം ‌തെരഞ്ഞെടുപ്പ് മുതലേ ഇരു വിഭാഗങ്ങൾക്കിടയിലും കടുത്ത ഭിന്നത നിലനിൽക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News