
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ രാവിലെ 10 മണിക്ക് നടക്കാനിരിക്കെ സത്യപ്രതിജ്ഞയുടെ പ്രോട്ടോക്കോളില്‍ വിവാദം. തമിഴ്‌നാട് മാതൃകയില്‍ സത്യപ്രതിജ്ഞ വേണമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം അനുവദിക്കാന്‍ സാധിക്കില്ലെന്ന് ലോക്ഭവന്‍ അറിയിച്ചു.
തമിഴ്‌നാട് മാതൃകയില്‍ മന്ത്രിമാരെയും കോണ്‍ഗ്രസ് ദേശീയ നേതാക്കളെയും മറ്റു വിശിഷ്ട വ്യക്തികളെയും സത്യപ്രതിജ്ഞ വേദിയില്‍ നില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് ലോക്ഭവന്‍ വ്യക്തമാക്കിയത്. ഇതോടെ ഗവര്‍ണറെ വെല്ലുവിളിച്ച് ലോക്ഭവന്‍ നിഷേധിച്ച മാതൃകയില്‍ തന്നെ സത്യപ്രതിജ്ഞ നടത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. സത്യപ്രതിജ്ഞക്ക് മുമ്പ് തന്നെ മന്ത്രിമാരും വിശിഷ്ട വ്യക്തികളും സ്റ്റേജിലെത്തും. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അടക്കമുള്ളവര്‍ വേദിയിലെത്തും.
Also Read: ഒരുക്കങ്ങള്‍ പൂർണം; യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്
യുഡിഎഫ് മന്ത്രിസഭ അധികാരമേല്‍ക്കുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോര് തുടങ്ങിയെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

