
നാമൊക്കെ ബാഗ് ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ നമ്മുടെ ബാഗുകൾ എപ്പോഴെങ്കിലും ചർച്ചയ്ക്ക് വിധേയമായിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു സംഭവവമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കൂടിയാണ് ഒരു ബാഗ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്.
ഗായികയും പ്രശസ്തമായ ബിസിനസുകാരിയുമായ റിഹാനയുടെ ബാഗുമായുള്ള ഒരു ഫോട്ടോയാണ് കഴിഞ്ഞ ദിവസം ഏറെ ചർച്ചായായത്. ഇന്ത്യയിലെത്തിയ റിഹാന പശുവിന് ഭക്ഷണം കൊടുക്കുന്ന ഒരു ദൃശ്യം പുറത്ത് വന്നു. എന്നാൽ അതിൽ റിഹാനയുടെ കൈയിലുള്ള ബാഗ് പശുത്തോലു കൊണ്ട് ഉണ്ടാക്കിയതാണെന്നും ഇതെന്ത് വൈരുദ്ധ്യമാണെന്നുമാണ് ഒരു വിഭാഗം സമൂഹമാധ്യമത്തിൽ പറയുന്നത്. അവർക്ക് കഴിക്കാനുള്ളതിനെ അവർ തീറ്റുന്നു എന്നുൾപ്പെടെയള്ള കമൻ്റുകളും കാണാം. 4.3 ലക്ഷമാണ് ബാഗിൻ്റെ വില.
എന്നാൽ ഇതൊന്നും വലിയ പ്രശ്നമുള്ള കാര്യമല്ലെന്നും സാധാരണമാണെന്നും ഒരു വിഭാഗം ജനങ്ങളും പറയുന്നുണ്ട്. ഇതോടെ റിഹാനയ്ക്കെതിരെ വലിയ സൈബർ അധിക്ഷേപഹങ്ങളും നടക്കുന്നുണ്ട്. തൻ്റെ ബിസിനസുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയതാണ് റിഹാന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

