തെലുങ്കിലെ അതേ ‘ഈച്ച’ മലയാളത്തിലും; ‘ലൗലി’ സിനിമയെച്ചൊല്ലി വിവാദം, ‘ഈഗ’യുടെ നിർമ്മാതാവ് പരാതി നൽകി

ഒരു ഈച്ചയും ബോണി എന്ന യുവാവുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തിയ ത്രീഡി ചിത്രം ‘ലൗലി’യെ ചൊല്ലി വിവാദം. സിനിമയ്ക്കെതിരെ തെലുങ്ക് ചിത്രം ഈഗയുടെ നിർമ്മാതാവ് പരാതി നൽകി. പകർപ്പ് അവകാശ ലംഘനത്തിനെതിരെ ആണ് പരാതി നൽകിയിരിക്കുന്നത്. തെലുങ്ക് സിനിമയിലെ അതേ ഈച്ചയെയാണ് മലയാളത്തിലേക്ക് പകർത്തിയിരിക്കുന്നത്. അതിനാൽ ലൗലി സിനിമയിൽ നിന്ന് ലഭിച്ച പണം നൽകണമെന്നും ചിത്രം ഒടിടിയിൽ നിന്ന് പിൻവലിക്കണം എന്നുമാണ് ആവശ്യം.

ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രമാണ് ലൗലി. ‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

ALSO READ: 2 പതിറ്റാണ്ടുകൾക്ക് ശേഷം ചുരുളഴിഞ്ഞു; 1997-ൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത് ഗൂഗിൾ എർത്ത് ഫോട്ടോകൾ

കെ.ജയന്‍, കെ.പി.എ.സി ലീല, ജോമോൻ ജ്യോതിർ തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്. സംവിധായകൻ ആഷിഖ് അബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു വിജയ് സംഗീതം, എഡിറ്റിങ് കിരൺ ദാസ് എന്നിവ നിർവഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News