മോദിക്കൊപ്പം വേദിയിൽ ക്ഷേത്രമോഷണ കേസിൽ കോടതി ശിക്ഷിച്ച പ്രതിയും

Narendra Modi Kerala rally controversy

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് ക്ഷേത്രമോഷണ കേസിൽ കോടതി ശിക്ഷിച്ച പ്രതിയും. നമസ്കാര മണ്ഡപം നിർമ്മാണത്തിൽ തട്ടിപ്പ് നടത്തിയ അജിത് കുമാർ ആണ് പ്രധാനമന്ത്രിയുടെ വേദിയിൽ കളം നിറഞ്ഞത്. തിരുവില്ലയിൽ നടന്ന പൊതുയോഗത്തിലാണ് സംഭവം.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ അജിത് കുമാർ നമസ്കാരം മണ്ഡപ നിർമ്മാണത്തിന്റെ പേരിൽ ഇയാൾ ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. ദിവസങ്ങൾക്കു മുമ്പാണ് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. അടൂർ തൃച്ചേന്തമംഗലം മഹാദേവ ക്ഷേത്രത്തിലാണ് അജിത് കുമാർ തട്ടിപ്പ് നടത്തിയത്.

ALSO READ: ശ്രുതിക്ക് വീടിന്റെ ലേ ഔട്ടും ഡിസൈനും വിശദീകരിച്ച് നൽകിയതും ടി സിദ്ദിഖ്, വീട് നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന് കൈമലർത്തുന്നതും സിദ്ദിഖ് ! വല്ലാത്ത വിസ്മയം

ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട 12 ലക്ഷം രൂപ പ്രതികളുടെ സ്വത്തുക്കളിൽ നിന്ന് ഈടാക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. അജിത് കുമാർ അടക്കം മൂന്നു പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. പത്തനംതിട്ട സബ് കോടതിയാണ് പ്രതികൾക്കെതിരെ ശിക്ഷ വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News