
മുന്തിരി അതുപോലെ തന്നെ മിക്‌സിയിലിട്ട് അടിച്ചെടുത്ത് ഉപയോഗിക്കുന്ന ജ്യൂസാണ് നമ്മള്‍ കേട്ടിട്ടുള്ളതും കുടിച്ചിട്ടുള്ളതും. എന്നാല്‍ മുന്തിരി വേവിച്ചും ജ്യൂസാക്കാം. ജോലി അല്പം കൂടുതലാണെങ്കിലും ഈ വേനലില്‍ വീട്ടിലെത്തുന്ന അതിഥികളെ ഈ വെറ്റൈറ്റി ജ്യൂസ് നല്‍കി സ്വീകരിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍:
കറുത്ത മുന്തിരി- 1 കിലോ
വെള്ളം- 12 കപ്പ്
പഞ്ചസാര- നാലു ചെറിയ കപ്പ്
ഏലക്ക- രണ്ടോ മൂന്നോ പൊടിച്ചത്
ALSO READ; മീനില്ലെങ്കിൽ വേണ്ടന്നേ! നല്ല കുടമ്പുളിയിട്ടുവെച്ച മീനില്ലാ മീൻകറിയുണ്ടല്ലോ…
തയ്യാറാക്കുന്ന വിധം:
മുന്തിരി അല്പം ചെറു ചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്തതിന് ശേഷം കുറച്ചു നേരം ഇട്ടുവെച്ച് വൃത്തിയാക്കിയെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം വെച്ച് അത് തിളച്ചു തുടങ്ങുമ്പോള്‍ മുന്തിരിയും പറഞ്ഞിരിക്കുന്ന അളവില്‍ ഉള്ള പഞ്ചസാരവും ചേര്‍ത്തു തിളപ്പുക. മുന്തിരി ചെറുതായി പൊട്ടി തുടങ്ങുമ്പോള്‍ തീയണച്ചു അടപ്പ് വച്ച് മൂടി രണ്ടു മണിക്കൂര്‍ വയ്ക്കുക. പിന്നീട് നല്ല വൃത്തിയുള്ള ഒരു നേരിയ തുണിയില്‍ കൂടി അരിച്ചെടുത്ത് തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.
news summary: variety cooked grape juice for summer cool down

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here