പാചക വാതക പ്രതിസന്ധി ശ്മശാനങ്ങളേയും ബാധിച്ചു

lpg crisis + kerala

പാചക വാതക പ്രതിസന്ധി ശ്മശാനങ്ങളേയും ബാധിച്ചു. കോഴിക്കോട് കോർപ്പറേഷൻ സ്മൃതിപഥം ശ്മശാനത്തിൽ ഇന്നേക്കുള്ള ഗ്യാസ് മാത്രമാണ് സ്റ്റോക്കുള്ളത്. ഹോട്ടൽ, ഹോസ്റ്റൽ രംഗത്തും കടുത്ത പ്രതിസന്ധി നില നിൽക്കുന്നു. ഹോട്ടലുകൾക്ക് പുറമെ ആശുപത്രികൾ, ഹോസ്റ്റലുകൾ, കാന്റീനുകൾ എന്നിവയുടെ പ്രവർത്തനത്തെയും പാചക വാതക പ്രതിസന്ധി ബാധിച്ചു തുടങ്ങി. ഹോട്ടലുകൾ വിഭവങ്ങൾ കുറച്ചും പ്രവർത്തന സമയം പരിമിതപ്പെടുത്തിയുമാണ് പ്രവർത്തിക്കുന്നത്.

പാചക വാതക പ്രതിസന്ധി ശ്മശാനങ്ങളേയും ബാധിച്ചു. കോഴിക്കോട് സ്മൃതിപഥം ശ്മശാനത്തിൽ ഇന്നേക്കുള്ള ഗ്യാസ് മാത്രമാണ് സ്റ്റോക്കുള്ളത്. കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ അനുവദിക്കാൻ പെട്രോളിയം കമ്പനിക്ക് കത്ത് നൽകിയിട്ടുണ്ട്.ഗ്യാസ് ഏജൻസികൾ പുതിയ സിലിണ്ടറുകൾക്കായുള്ള ഓർഡർ സ്വീകരിക്കുന്നില്ല. വരുന്ന മുറയ്ക്ക് നൽകാമെന്നാണ് ഗാർഹിക ഉപഭോക്താക്കളെ അറിയിക്കുന്നത്. പാചകവാതക വിതരണം സുഗമമാക്കാന്‍ ഏജന്‍സികള്‍ സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Also read: പാലപ്പിള്ളിയിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

അതേസമയം, കൊച്ചിയിലും പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കൊച്ചി കോർപ്പറേഷൻ്റെ സമൃദ്ധി ജനകീയ ഹോട്ടലിൻ്റെ പ്രവർത്തനവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടർ ലഭ്യത കുറഞ്ഞതാണ് ഭക്ഷണശാലകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നത്. കൊച്ചിയിൽ ചില ഹോട്ടലുകൾ ഇതിനകം പ്രവർത്തനം നിർത്തി കഴിഞ്ഞു. പലയിടത്തും ഇന്നുകൂടി പ്രവർത്തിക്കാനുള്ള പാചകവാതകം മാത്രമാണ് സ്റ്റോക്ക് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News