തമിഴ്‌നാട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 15 പേർക്ക് പരുക്ക്

തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 15 പേർക്ക് പരുക്ക്. അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തരംഗാമ്പാടി മേഖലയിലെ പെരിയസാവടികുളം ഗ്രാമത്തിലാണ് അപടംനടന്നത്. കലൈവാനൻ എന്നയാളുടെ വീട്ടിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. വീട്ടിലെ അംഗങ്ങൾക്കും തീയണക്കാൻ ശ്രമിച്ച നാട്ടുകാർക്കുമാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ അഞ്ചുപേരെ തിരുവായൂർ മെഡിക്കൽ ​കോളജിൽ പ്രവേശിപ്പിച്ചു.

Also Read: മരണാനന്തര ബഹുമതിയായി ഡോ വന്ദന ദാസിന് എം ബി ബി എസ് നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News