പാചകവാതകക്ഷാമം; ബെംഗളൂരുവിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി

LPG crisis death in bengaluru

രാജ്യത്ത് പാചകവാതകക്ഷാമം രൂക്ഷമായി തുടരുകയാണ്. നിരവധി ഹോട്ടലുകളാണ് പൂട്ടിയത്. ഇതിനിടെ പാചകവാതകക്ഷാമം മൂലം അടച്ചിടേണ്ടിവന്ന ഹോട്ടലിന്റെ ഉടമ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശി രാമു ഹല്ലൂരി(50) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Also read: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന; യുവതി അറസ്റ്റിൽ

ബെംഗളൂരുവിലെ ടൗണിലെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഹനുമാൻ ഹോട്ടൽ നടത്തിവരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസമാണ് രാമുവിനെ ഹോട്ടലിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയായി വാണിജ്യ പാചകവാതക സിലിൻഡറുകളുടെ ക്ഷാമം മൂലം രാമുവിന്റെ ഹോട്ടൽ അടച്ചിട്ട നിലയിലായിരുന്നു. ഹോട്ടൽ പ്രാവർത്തിക്കാത്തതിനെ തുടർന്ന് ഹോട്ടൽ കെട്ടിടത്തിന്റെ വാടകയും, വായ്പയുടെ അടവുകളും അടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് രാമു ജീവനൊടുക്കിയത് എന്നാണ് വിവരം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News