
പുറത്തേക്ക് ഒന്ന് ഇറങ്ങാന്‍ പോലും പറ്റാത്ത രീതിയിലുള്ള ചൂടാണ് ഇപ്പോള്‍. ചൂട് കൂടിയ കാരണം നമ്മള്‍ പെട്ടന്ന് ക്ഷീണിക്കുകയും തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യും. എന്നാല്‍ ഈ ചൂടിനെ ശമിപ്പിക്കാന്‍ നമുക്ക് ഇന്ന് ഒരു കിടിലന്‍ ഷേക്ക് ട്രെെ ചെയ്താലോ ? നല്ല മധുരമൂറുന്ന ആപ്പില്‍ മില്‍ക്ക് ഷേക്ക് കിടിലന്‍ രുചിയില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ആപ്പിള്‍ – 1
ബദാം – 10 എണ്ണം (കുതര്‍ത്തി തൊലികളഞ്ഞത് )
ഈന്തപ്പഴം – 5 എണ്ണം
തണുത്ത പാല്‍ – 1 കപ്പ്
ഐസ് ക്യൂബ്‌സ്
പഞ്ചസാര
Also Read : നല്ല സോഫ്റ്റ് അരിപ്പുട്ട് ഞൊടിയിടയില്‍ വേണോ ? ഒരുപിടി ചോറ് കൊണ്ടൊരു കിടിലന്‍ വിദ്യ
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ജാറിലേക്കു തൊലിചെത്തി കഷ്ണങ്ങള്‍ ആക്കിയ ആപ്പിള്‍, ബദാം, ഈന്തപ്പഴം, പഞ്ചസാര കുറച്ചു പാല്‍ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
ശേഷം പാല്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്ത് ഒന്ന് കൂടി അടിച്ചെടുക്കു
ടേസ്റ്റി ആപ്പിള്‍ മില്‍ക്ക് ഷേക്ക് റെഡി
Also Read : കുക്കറുണ്ടോ വീട്ടില്‍ ? ഇനി സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കാം ഞൊടിയിടയില്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here