‘ഒരുമയുടെ പൂര’ത്തിൽ നമ്പർവൺ ആയി കേരള ബാങ്കിന്റെ പവലിൻ; കളറാക്കാൻ ഒരുക്കിയിരിക്കുന്നത് ഇന്ററാക്ടിവ് ഗെയിമുകളുൾപ്പെടെ

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന സഹകരണ എക്സ്പോ ‘ഒരുമയുടെ പൂര’ത്തിൽ നമ്പർവൺ ആവുകയാണ് കേരള ബാങ്കിന്റെ പവലിൻ. മേളയുടെ വൈബ് തന്നെ മാറ്റാൻ ഈ കേരള ബാങ്കിൻറെ സ്റ്റാളിന് കഴിഞ്ഞു. ഇന്ററാക്ടിവ് ഗെയിമുകളാണ് പവലിനിലെ പ്രത്യേകത.

സഹകരണ എക്സ്പോയിലൂടെ സേവനങ്ങളും, പദ്ധതികളും, നേട്ടങ്ങളും ഡിജിറ്റലായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് കേരള ബാങ്ക്. എ ആർ ഇന്ററാക്റ്റീവ് ക്രിക്കറ്റ്, ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക്, എൽ പി-യു പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി പസ്സിൾ. ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് റൂബിക്‌സ് ക്യൂബ്, എന്നിവയ്ക്കൊപ്പം കാട്ടുമൃഗങ്ങളുടെ സ്കെച്ചുകൾ ആനിമേറ്റഡ് ആയി രൂപാന്തരപ്പെടുന്ന സ്കെച്ച് റൂമും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

പസ്സിൽ ഗെയിമിലും റൂബിക്സ് ക്യൂബിലും പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനമുണ്ട്. ഇതിനുപുറമേ തിരഞ്ഞെടുക്കുന്നവർക്ക് ആകർഷക സമ്മാനങ്ങൾ വേറെയും. വിദ്യാർത്ഥികൾ മാത്രമല്ല മുതിർന്നവരും കേരള ബാങ്ക് ഒരുക്കിയ ഇന്ററാക്ടീവ് ഗെയിമുകളുടെ ഭാഗമാകുന്നുണ്ട്.

ALSO READ: പഹല്‍ഗാം ഭീകരാക്രമണം; ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

കേരളസർക്കാരിന്റെ 100 ദിനപരിപാടിയുടെ ഭാഗമായി 2022 ലാണ് സഹകരണ എക്സ്പോ എന്ന ആശയം രൂപപ്പെടുന്നത്. 2025 അന്തർദേശീയ സഹകരണ വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ഏപ്രിൽ 21 മുതൽ 30 വരെ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. കേരളീയ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയിൽ സഹകരണ സംഘങ്ങളുടെ സംഭാവന വിലയിരുത്തുക, ഈ മേഖല പടുത്തുയർത്തിയ മാതൃകകൾ, സാമൂഹികസാമ്പത്തിക വികസനം ലക്ഷ്യമാക്കിയുള്ള പ്രസ്ഥാനത്തിന്റെ വിജയഗാഥകൾ, എന്നിവ സമൂഹത്തിലെത്തിക്കുക എന്നിവയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News