കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം; സഹകരണ സ്ഥാപനങ്ങളിൽ ഇഡി രാഷ്ട്രീയം കളിക്കുന്നു: ഡിവൈഎഫ്ഐ

കേന്ദ്ര സർക്കാറിൻ്റെ അന്വേഷണ ഏജൻസികൾ രാഷ്ട്രീയകളിയുടെ ഭാഗമാവുന്നുവെന്നും ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് നടത്തുന്നതെന്നും ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി  വി കെ സനോജ്. പശ്ചിമേഷ്യ സംഘർഷ ഭൂമിയാവുന്ന സാഹചര്യത്തിൽ ഡിവൈഎഫ് ഐയുടെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പയിനുകൾ ആരംഭിക്കുമെന്ന്  വി കെ സനോജ് പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രായേലിന് പിന്തുണകൊടുക്കുന്നുവെന്നും അത് തീർത്തും ദൗർഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read : സംവിധായകൻ രാം ഗോപാൽ വർമയുടെ ഓഫീസ് ചുവരിൽ മലയാളി മോഡലിന്റെ ചിത്രം

സമാധാനം പുലർത്താനുള്ള നടപടി വേണം. സംഘർഷത്തിൻ്റെ ഭാഗമായി കുട്ടികൾ ഉൾപ്പെടെ കൊലചെയ്യപ്പെടുന്നുവെന്നും സംഘർഷങ്ങൾ ഒഴിവാക്കപ്പെടണമെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രായേലിന് പിന്തുണകൊടുക്കുന്നു.അത് തീർത്തും ദൗർഭാഗ്യകരമാണെന്നും ഡിവൈഎഫ്ഐ നേതൃത്വം പറഞ്ഞു.

കേന്ദ്ര സർക്കാറിൻ്റെ അന്വേഷണ ഏജൻസികൾ രാഷ്ട്രീയകളിയുടെ ഭാഗമാവുന്നുവെന്നും ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് നടത്തുന്നത്. കേരളത്തിൽ സഹകരണ സ്ഥാപനങ്ങളിലും ഇഡി രാഷ്ട്രീയം വെച്ച് കളിക്കുന്നു. കേരളത്തിലെ സഹകരണ പ്രസ്ഥാനം നിലനിൽക്കണം. ഇതിനെതിരെ സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ നടത്തുമെന്നും അറിയിച്ചു. ഈ മാസം 19 ന് കേന്ദ്രസർക്കാർ ഓഫിസുകളിൽ മാർച്ച് സംഘടിപ്പിക്കും. ഒരു തട്ടിപ്പിനെയും ആരും ന്യായികരിച്ചിട്ടില്ല. ചില താത്പര്യത്തിൻ്റെ ഭാഗമായി ആണ് എല്ലാം പ്രശ്നമാണ് എന്ന് പറയുന്നത്. സർക്കാറിനെ പ്രതികൂട്ടിലാക്കാൻ വാർത്തകൾ മെനയുകയായിരുന്നു ചില മാധ്യമപ്രവർത്തകർ. പിന്നിൽ ഗൂഢലക്ഷ്യമായിരുന്നുവെന്നും ഗൂഢലക്ഷ്യം നടത്തിയതിൽ കുറെയെണ്ണം പൊളിഞ്ഞുവെന്നും വാർത്താസമ്മേളനത്തിൽ വി കെ സനോജ് ഉന്നയിച്ചു.

also read : ആരും കൂടെയില്ലെന്ന് ലീലാമ്മ: വിഷമിക്കേണ്ട ഞങ്ങളെല്ലാമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ചമച്ച വാർത്ത പൊളിഞ്ഞു. ആരോഗ്യമന്ത്രിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ ആണ് നിർമ്മിച്ചത്. പരാതിക്കാരൻ തന്നെ പ്രതിയാകുന്ന തരത്തിലാണ് കാര്യങ്ങളെന്നും വ്യക്തമായ ഗൂഢാലോചനയാണ് പിന്നിലെന്നും ഗൂഢാലോചന എല്ലാം പുറത്ത് വരണമെന്നും വി കെ സനോജ് വ്യക്തമാക്കി. കൂടാതെ സ്വതന്ത്രമാധ്യമപ്രവർത്തനം നടത്താൻ രാജ്യത്തെ മാധ്യമങ്ങൾ ശ്രമിക്കുന്നോൾ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നില കേരളത്തിൽ നടക്കുന്നുവെന്നും ഇരട്ട വേതനം വാങ്ങുന്നവരായി മാധ്യമപ്രവർത്തകർ മാറിയോ എന്നും സംശയമുണ്ടെന്നും വി കെ സനോജ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News