ഗാസയെ വംശവെറിയാല്‍ ഞെരിച്ചമര്‍ത്തുന്നു, സ്വതന്ത്ര പലസ്തീന്‍ രൂപീകരിക്കണം, ഇന്ത്യയില്‍ നടക്കുന്നത് ഫാസിസം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഗാസയിലെ ജനവിഭാഗത്തെ അടിമത്തത്തിന്‍റെ വംശവെറിയുടെയും പേരില്‍ ഞെരിച്ചമര്‍ത്തുകയാണെന്നും  സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് വരെ ലോകത്ത് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനിലെ ജനതയ്ക്ക് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. വിഷയത്തില്‍ പലസ്തീന് ഒപ്പം നിന്ന ഇന്ത്യയുടെ നിലപാട് എത്ര പെട്ടെന്നാണ് ഇസ്രയേലിന് അനുകൂലമായി മാറിയത്. നമ്മുടെ രാജ്യം നിലപാട് മാറ്റി. ഇന്ത്യയില്‍ സാംസ്‌കാരിക ദേശീയതയുടെ മറവില്‍ ഫാസിസം അരങ്ങുതകര്‍ക്കുകയാണ്. ലോകത്തെ എല്ലാ സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ട് കിടക്കുകയാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇസ്രയേലില്‍ സംയുക്ത യുദ്ധകാല മന്ത്രിസഭ

അതേസമയം, യുദ്ധം ആറ് ദിവസം പിന്നിടുമ്പോ‍ഴും സംഘര്‍ഷത്തിന് അയവില്ലാത്തതിനാല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം തുടങ്ങി. ഓപ്പറേഷന്‍ അജയ് എന്ന രക്ഷാദൗത്യം ആരംഭിച്ചു. ഇതിനായി പ്രത്യേക വിമാനം ഒരുക്കി കഴിഞ്ഞിട്ടുണ്ട്.

മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കും. പ്രത്യേക വിമാനത്തിനായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഇമെയില്‍ സന്ദേശം അയച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.

ALSO READ:  ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here