തിരക്കേറിയ റോഡിൽ ഭാര്യയുടെ റീൽസ് ചിത്രീകരണം; ഭർത്താവായ പൊലീസുകാരന് സസ്പെൻഷൻ

തിരക്കേറിയ റോഡിൽ നൃത്തം ചെയ്ത് ഭാര്യ ഗതാഗത തടസം ഉണ്ടാക്കിയതോടെ ഭർത്താവായ പൊലീസുകാരന് സസ്പെൻഷൻ. ചണ്ഡീഗഡ് പോലീസ് സേനയിലെ കോണ്‍സ്റ്റബിളായ അജയ് കുണ്ടുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അജയ്‌യുടെ ഭാര്യയായ ജ്യോതിയും സഹോദരന്റെ ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റോഡിലെ സീബ്രാ ലൈനില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്.

ALSO READ: ‘പുസ്തകങ്ങളുമായി ഓടുന്ന പെൺകുട്ടി, മനുഷ്യത്വരഹിതം’; പ്രയാഗ്‌രാജിലെ വിഷയത്തിൽ വിമർശനവുമായി സുപ്രീം കോടതി, 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം

ഇത് ഗതാഗതം തടസ്സപ്പെടുത്തുന്നതിനും പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്നതിനും ബിഎൻഎസ് സെക്ഷൻ 125, 292, 3(5) എന്നിവ പ്രകാരം എഫ്‌ഐആറിലേക്ക് നയിച്ചു. മാർച്ച് 22 ന് വൈകുന്നേരം 4.30 ഓടെ നടന്ന സംഭവം, സംഭവത്തിന്റെ ഒരു റീൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പുറത്തുവന്നത്.

തിരക്കുള്ള റോഡില്‍ ഡാന്‍സ് ചെയ്യുന്നതിന്റെയും ഇത് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് ഛണ്ഡീഗഡ് സെക്ടര്‍ 34 പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിക്കുകയും ജ്യോതിക്കും കൂടെയുണ്ടായിരുന്നു യുവതിക്കുമെതിരേ കേസെടുക്കുകയും ചെയ്യുകയായിരുന്നു.

ഭാര്യയുടെ വൈറല്‍ വീഡിയോ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചതിനാണ് അജയ് കുണ്ടുവിനെതിരേ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്തി, പൊതുസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകള്‍ക്കെതിരേയും കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. അതേസമയം, അജയ് കുണ്ടുവിനെതിരേ സ്വീകരിച്ചിട്ടുള്ള നടപടിക്കെതിരേ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News