കോപ്പ അമേരിക്ക; എതിരില്ലാത്ത രണ്ട് ഗോളിൽ തുടക്കം കുറിച്ച് അർജന്റീന

ഈ വർഷത്തെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അർജൻ്റീനയ്ക്ക് മികച്ച വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജൻ്റീന കാനഡയെ തകർത്തത്. ആവേശകരമായ മത്സരത്തിനാണ് ന്യൂ ജർസിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കാനഡയുടെ ആദ്യ കോപ്പ അമേരിക്ക മത്സരമാണെങ്കിലും, അവ അതിൻ്റെ പതർച്ച ഒന്നുമില്ലാതെയാണ് കാനഡ പൊരുതിയത്. ആദ്യ പകുതിയിൽ പന്ത് കൂടുതൽ സമയം അർജന്റീനയുടെ കയ്യിൽ ആയിരുന്നുവെങ്കിലും ഗോൾ ഒന്നും പിറന്നില്ല. പിന്നീട് കൂടുതൽ ഉണർന്നു കളിക്കുന്ന അർജൻ്റീനയെയാണ് കണ്ടത്.

Also Read: കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു

49ആം മിനുട്ടിൽ സ്ട്രൈക്കറായ ജൂലിയൻ ആൽവരസിലൂടെ അർജന്റീന ലീഡ് എടുത്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെസ്സിയുടെ മനോഹരമായ അസിസ്റ്റിൽ നിന്ന് ലൗട്ടാരോ അർജൻ്റീനയ്ക്ക് വേണ്ടി കാനഡയുടെ ഗോൾവല രണ്ടാമതും ചലിപ്പിച്ചു. ഇനി ബുധനാഴ്ച പുലർച്ചെ ചിലിക്ക് എതിരെയാണ് അർജന്റീനയുടെ രണ്ടാമത്തെ മത്സരം. ഈ വർഷത്തെ ടൂർണമെന്റിന്റെ രണ്ടാമത്തെ മത്സരത്തിൽ നാളെ പെറു ചിലിയെ നേരിടും.

Also Read: വാരണാസിയിൽ മോദിയുടെ ബുള്ളറ് പ്രൂഫ് വാഹനത്തിന് നേരെയുണ്ടായ ചെരുപ്പേറ്; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News