
മഴക്കാലം മൂടിപ്പുതച്ച് ഉറങ്ങാനും ഒരു കട്ടനൊക്കെ കുടിച്ചിരിക്കാനും ഒക്കെ നല്ല രസമാണെങ്കിലും പനിയും ജലദോഷവും മാറ്റ് രോഗങ്ങളെല്ലാം പിടികൂടുന്ന സമയം കൂടിയാണ്. മൺസൂൺ കാലത്താണ് പലതരം പനികളും മറ്റ് ആരോഗ്യപ്രശ്നങ്ങളുമൊക്കെ വ്യാപകമാകുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട കാലം കൂടിയാണിത്.
മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഹെൽത്തി ഫുഡ് ആണ് ചോളം. ശരീരത്തിന് ഏറ്റവും അത്യാവശ്യമായ വിറ്റാറ്മിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയൊക്കെ ചോളത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതോടൊപ്പം ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം. ഇത് മഴക്കാലത്ത് ദുർബലമാകാവുന്ന പ്രതിരോധശേഷിയെ പോഷിപ്പിക്കാൻ ഏറെ സഹായകരമായ ഒന്നാണ്. രോഗപ്രതിരോധം മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വരെ ചോളത്തിലടങ്ങിയ പോഷകങ്ങൾ ഉപകരിക്കും.
ചോളത്തിൽ ധാരാളം നാരുകൾ(ഫൈബർ) അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താനും മികച്ചതാണ്. മലബന്ധം തടയുന്നതിനും ഉദരരോഗരോഗ്യം മെച്ചപ്പെടുത്താനും ചോളം കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടാതെ ഇതിൽ കൊഴുപ്പും കലോറിയിലും കുറവായതു കൊണ്ട് തന്നെ ശരീരഭാരം കൂടുമോ എന്ന ഭയമില്ലാതെ കഴിക്കാം. ഗർഭിണികൾക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് സഹായിക്കും.
ALSO READ: മത്സ്യങ്ങളെ കൊല്ലുമ്പോൾ അവ കഠിനവേദന സഹിക്കുന്നത് 20 മിനിറ്റോളം; പഠനം പറയുന്നത് ഇങ്ങനെ
ചോളത്തിൽ കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ്. അതിനാൽ ചോളം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ ഇത് സഹായിക്കും. ചോളത്തിലുള്ള പ്രകൃതിദത്ത പഞ്ചസാര ആവശ്യമുള്ളപ്പോൾ പെട്ടെന്നു തന്നെ ഊർജം പ്രദാനം ചെയ്യും. ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി, സീലിയാക് ഡിസീസ് രോഗമുള്ളവർക്കും ചോളം മികച്ച ഓപ്ഷനാണ്. ചോളത്തിലടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here