
വൈകുന്നേരം സമയങ്ങളില്‍ ചായക്കൊപ്പം കുറിക്കാന്‍ കോണ്‍ഫ്‌ളേക്‌സ് മിക്ചര്‍ തയ്യാറാക്കാം ഈസിയായി
നെയ്യ് – 50 ഗ്രാം
ഉണക്കമുന്തിരി 100 ഗ്രാം
കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം
കറിവേപ്പില പാകത്തിന്
നിലക്കടല – 100 ഗ്രാം
കോണ്‍ഫ്‌ളേക്‌സ് – 150 ഗ്രാം
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
കായംപൊടി – കാല്‍ ചെറിയ സ്പൂണ്‍
പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒരു പാനില്‍ നെയ്യുടെ പകുതി ചൂടാക്കി ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവ വറുത്തു മാറ്റി വയ്ക്കുക. ബാക്കി നെയ്യ് ഒഴിച്ചു കോണ്‍ഫ്‌ളേക്ക്‌സ് ചേര്‍ത്തു ചെറുതീയില്‍ വച്ചു നന്നായി ചൂടാക്കി വാങ്ങണം. ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്, നിലക്കടല എന്നിവ ചേര്‍ക്കുക. ശേഷം മുളകുപൊടി, കായംപൊടി, പഞ്ചസാര, ഉപ്പ് തുടങ്ങിയവ ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക. നന്നായി ചൂടാറിയ ശേഷം ചില്ലുകുപ്പികളിലാക്കി സൂക്ഷിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here