കൊറോണ എഫക്ടാകാം പെരുമാറ്റത്തിലെ മാറ്റത്തിന് കാരണമെന്ന് ഷൈന്‍ ടോം ചാക്കോ

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അഭിമുഖങ്ങളുടെ പേരില്‍ ഷൈനെ പിന്തുണച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ രണ്ടുപക്ഷം തന്നെയുണ്ട്. സിനിമകളുടെ പ്രെമോഷന്റെ ഭാഗമായി ഷൈന്‍ നല്‍കുന്ന അഭിമുഖങ്ങളാണ് ഷൈന്റെ ശരീരഭാഷയുടെയും പ്രതികരണങ്ങളുടെയും പേരില്‍ വൈറലാവുന്നത്.

കൊറോണ കാലത്ത് തനിക്ക് സംഭവിച്ച മാറ്റങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഷൈന്‍ ഇതിനെ വിലയിരുത്തുന്നത്. ‘കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്റ്റിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായുമാര്‍ഗവും ഭക്ഷണത്തിലൂടെയുമൊക്കെയല്ലെ നമ്മുടെ ഉള്ളിലേക്ക് എത്തിയതെന്നാണ്’ ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നത്. ചുറ്റുമുള്ള അന്തരീക്ഷത്തില്‍ ഈ വൈറസുണ്ടെന്നും അത് നമ്മുടെ ഉള്ളിലെത്തുമെന്നും നമ്മുടെ സ്വഭാവത്തിലും മാറ്റമുണ്ടാക്കുമെന്നാണ് ഷൈന്‍ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷൈന്റെ ഈ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News