
കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിന് കമ്പനിയെ പ്രേരിപ്പിച്ചത് മോദി സർക്കാരിൻ്റെ ലേബർ കോഡാണെന്ന് എ എ റഹീം എം പി. ഇത്തരമൊരു അന്യായമായ നടപടിക്ക് കമ്പനി മാനേജ്‌മെന്റിന് ധൈര്യം നൽകിയത് ഈ നിയമമാണ്. രണ്ട് ക്യാമ്പസുകളിലായി 800-ലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ, പെർഫോമൻസ് പോരാ എന്നതുപോലുള്ള കാരണങ്ങൾ പറഞ്ഞ് അപ്രഖ്യാപിതമായി നിരവധി പേരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും എ എ റഹീം എം പി പറഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കേവലം നോക്കുക്കുത്തിയാകരുത്. തൊഴിൽ എന്നത് കോൺകറന്റ് ലിസ്റ്റിൽ പെടുന്ന കാര്യമായതിനാൽ സംസ്ഥാന സർക്കാരിന് ഇതിൽ ഇടപെടാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലേബർ കോഡിനെതിരെ പഠിക്കാൻ എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച ഗോപാൽ ഗൗഡ കമ്മിറ്റിയുടെ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം, സംസ്ഥാനം ഇതിനായി നിയമയുദ്ധത്തിന് തയ്യാറാകണം. വിഷയം ഗൗരവമായി തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

