
തൊഴിൽ ചട്ടങ്ങൾ കാറ്റിൽ പറത്തിയ അമേരിക്കൻ കമ്പനി കോറോ ഹെൽത്തിന്റെ കൊച്ചിയിലെ ഓഫീസനകത്ത് പ്രവേശിച്ച് ഡിവൈഎഫ്ഐ നേതാക്കൾ. രാവിലെ മുതൽ ജോലിക്കെത്തിയ ജീവനക്കാരുടെ സമരം ഡിവൈഎഫ്ഐ ഏറ്റെടുത്തിരിക്കുകയാണ്. ഗർഭിണികളക്കമുള്ള ജീവനക്കാരാണ് ഓഫീസിനുമുന്നിൽ സമരത്തിനെത്തിയത്. ഇതോടെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഡിവൈഎഫ്ഐ രംഗത്തെത്തുകയായിരുന്നു. ജീവനക്കാരെ സംരക്ഷിക്കുന്നതിനുപകരം ഓഫീസിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ള നീക്കമാണ് പൊലീസ് സ്വീകരിച്ചത്. ഇതിനെ ഡിവൈഎഫ്ഐ ശക്തമായി വിമർശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രതിഷേധത്തിലൂടെയാണ് ഡിവൈഎഫ്ഐ നേതാക്കൾക്ക് ഓഫീസിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചത്.
updating…..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

