നാളെ മുതൽ ജോലിക്കെത്താം; കോറോ ഹെൽത്തിലെ ജീവനക്കാർക്ക് താൽക്കാലിക ആശ്വാസം, നിർണായക ഇടപെടൽ നടത്തി ഡിവൈഎഫ്ഐ

SAFNA

അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ ജീവനക്കാർക്ക് താൽക്കാലിക ആശ്വാസം. ജീവനക്കാർക്ക് നാളെ മുതൽ ജോലിക്കെത്താം. ലേബർ കമ്മീഷ്ണർ സഫ്ന വിളിച്ച യോ​ഗത്തിലാണ് ഇക്കാര്യം ധാരണയായത്. എന്നാൽ കമ്പനി അധികൃതർ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ല. കോറോ ഹെൽത്തിന്റെ ലീ​ഗൽ അഡ്വൈസർ മാത്രമാണ് യോ​ഗത്തിൽ പങ്കെടുത്തത്. പത്താം തീയതിയിലെ മന്ത്രിയുടെ യോഗത്തിൽ കമ്പനി അധികൃതർ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

യോഗം നടക്കുന്നതു വരെ കമ്പനി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രൊജക്ട് ലഭിക്കാത്തതിനാൽ അടച്ച് പൂട്ടുന്നു എന്നാണ് കമ്പനി പറയുന്നത്. ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മുന്നേ ശമ്പളം അയച്ചിരുന്നുവെന്നും കമ്പനി അറിയിച്ചു. അതേസമയം, ജീവനക്കാരുടെ സമരത്തിൽ ഡിവൈഎഫ് നിർണായക ഇടപെടലാണ് നടത്തിയത്.

also read:കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; ജീവനക്കാരുടെ സമരം ഏറ്റെടുത്ത് ഡിവൈഎഫ്ഐ, നേതാക്കൾ ഓഫീസിൽ

രാവിലെ മുതൽ ജോലിക്കെത്തിയ ജീവനക്കാരുടെ സമരം ഡിവൈഎഫ്ഐ ഏറ്റെടുത്തിരിക്കുകയാണ്. ​ഗർഭിണികളക്കമുള്ള ജീവനക്കാരാണ് ഓഫീസിനുമുന്നിൽ സമരത്തിനെത്തിയത്. ഇതോടെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഡിവൈഎഫ്ഐ രം​ഗത്തെത്തുകയായിരുന്നു. ജീവനക്കാരെ സംരക്ഷിക്കുന്നതിനുപകരം ഓഫീസിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ള നീക്കമാണ് പൊലീസ് സ്വീകരിച്ചത്. ഇതിനെ ഡിവൈഎഫ്ഐ ശക്തമായി വിമർശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രതിഷേധത്തിലൂടെയാണ് ഡിവൈഎഫ്ഐ നേതാക്കൾക്ക് ഓഫീസിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News