ഇന്ത്യയുടെ കുതിപ്പ് അ‍ഴിമതിയില്‍; 2022ല്‍ 85ാം സ്ഥാനം, 2023ല്‍ 93..!

രാജ്യത്ത് അഴിമതി കൂടുന്നതായി ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2023-ലെ കറപ്ഷന്‍ പെഴ്സപ്ഷന്‍ ഇന്‍ഡക്സ് റിപ്പോര്‍ട്ട്. ഇന്‍ഡക്സില്‍ (സി.പി.ഐ) 180 ലോക രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2022ല്‍ 85ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2023ല്‍ 93-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയില്‍ അഴിമതി വര്‍ധിക്കുന്നതായാണ് സൂചിക വ്യക്തമാക്കുന്നത്. ഇത്തവണ ഇന്ത്യയ്ക്ക് 39 പോയിന്റുകളാണ് ലഭിച്ചത്. 2022ല്‍ 40 പോയിന്റുകള്‍ ലഭിച്ചിരുന്നു. പൊതുമേഖലയിലെ അഴിമതി കൈകാര്യം ചെയ്യുന്നതില്‍ രാജ്യങ്ങള്‍ പിന്നോട്ട് പോകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ALSO READ:മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതേസമയം ലോകത്ത് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമെന്ന നേട്ടം തുടര്‍ച്ചയായ ആറാം തവണയും ഡെന്‍മാര്‍ക്ക് നിലനിര്‍ത്തി. 90 പോയിന്റുകളാണ് രാജ്യം നേടിയത്. സി.പി.ഐ ആഗോള ശരാശരി തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും 43-ല്‍ മാറ്റമില്ലാതെ തുടരുകയാണ്. ലോകരാജ്യങ്ങളില്‍ മൂന്നില്‍ രണ്ടും 50-ല്‍ താഴെ സ്‌കോറാണ് നേടിയിരിക്കുന്നത്.

87 പോയിന്റുകളുമായി ഫിന്‍ലാന്‍ഡ് രണ്ടാം സ്ഥാനത്തും 85 പോയിന്റുകളുമായി ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തുമെത്തി. 84 സ്‌കോര്‍ ലഭിച്ച നോര്‍വേ, സിംഗപ്പൂര്‍ (83), സ്വീഡന്‍ (82), സ്വിറ്റ്‌സര്‍ലന്‍ഡ് (82), നെതര്‍ലന്‍ഡ്‌സ് (79), ജര്‍മ്മനി (78), ലക്‌സംബര്‍ഗ് (78) എന്നിവയാണ് 2023ലെ സൂചികയില്‍ അഴിമതി കുറഞ്ഞ മറ്റ് രാജ്യങ്ങള്‍. സോമാലിയിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. 11 പോയിന്റുകളാണ് സോമാലിയക്കുള്ളത്. വെനസ്വേല (13), സിറിയ (13), ദക്ഷിണ സുഡാന്‍ (13), യെമന്‍ (16) എന്നീ രാജ്യങ്ങളും സൂചികയില്‍ ഏറ്റവും താഴെയാണ്.

ALSO READ:പാസഞ്ചര്‍ വാഹന വില്‍പ്പനയിൽ വീണ്ടും ഒന്നാമനായി ടൊയോട്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News