1000 ചെലവാക്കി 30 മിനിറ്റ് കാത്തിരുന്ന് കിട്ടിയത് രണ്ട് ദോശയും ഇഡ്ഡലിയും; സ്ഥലത്തിനാണോ പണം നൽകിയതെന്ന് സോഷ്യൽ മീഡിയ

പലരുടെയും ചിന്തകളും വികാരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. യുക്തിക്ക് നിരക്കാത്തതെന്ന് തോന്നുന്ന പല കാര്യങ്ങളും ഇത്തരത്തില്‍ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ ആളുകൾ പങ്കുവയ്ക്കപ്പെടുന്നു. അത്തരത്തിൽ ഗുര്‍ഗാവില്‍ നിന്നുള്ള ഒരു വ്യക്തി കഴിഞ്ഞ ദിവസം തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവച്ചു.

also read: ചോദിച്ചത് 105 പവന്‍ സ്വര്‍ണവും വസ്തുവും ബിഎംഡബ്ല്യൂ കാറും; കഴിയുന്ന അത്ര കൊടുക്കാമെന്ന് പറഞ്ഞു, എന്നിട്ടും അവര്‍ പിന്മാറി; ഡോ. ഷഹ്നയുടെ ആത്മഹത്യ വിഷമം സഹിക്കാനാകാതെ

ഗുര്‍ഗാവ് നഗരം ഭക്ഷണ സാധനങ്ങള്‍ക്ക് ചെലവേറിയ നഗരമാണെന്ന് അദ്ദേഹം കുറിച്ചുകൊണ്ടാണ് തന്റെ വികാരമറിച്ചത്. ഗുര്‍ഗാവ് 32-ആം അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ദക്ഷിണേന്ത്യൻ ഭക്ഷണശാലയിൽ നിന്നും ഭക്ഷണം കഴിച്ച Ashish Singh എന്ന ട്വിറ്റര്‍ ഉപയോക്താവാണ് കുറിപ്പ് പങ്കുവച്ചത്. ‘ഗുര്‍ഗാവിന് ഭ്രാന്തനാണ്, 30 മിനിറ്റ് കാത്തിരുന്ന ശേഷം 1000 ചെലവാക്കി രണ്ട് ദോശയും ഇഡ്ഡലിയും കഴിച്ചു. ന്യായ വിലയുള്ളതും നല്ലതുമായ ദോശ നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നു.” എന്നാണ് കുറിച്ചത്. ആശിഷിന്‍റെ കുറിപ്പിനോടൊപ്പം അദ്ദേഹം പങ്കുവച്ച ചിത്രത്തില്‍ ഒരു മസാല ദോശയും കൂടെ നാല് തരം കറികളും കാണാം.

also read: പഠനത്തോടൊപ്പം ഡെലിവറി ബോയ് ആയി ജോലി; ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്നത് ലക്ഷ്യം

കമന്റായി ചിലർ വില കുറഞ്ഞ മറ്റ് റെസ്റ്റോറന്‍റുകളുടെ ലിസ്റ്റുകള്‍ പങ്കുവച്ചു. കൂടാതെ കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഒരേ വിലയ്ക്ക് നിങ്ങള്‍ക്ക് ഇഡലിയും ദോശയും ലഭിക്കും. എന്നാല്‍ ഇവിടെ നിങ്ങള്‍ ഉത്പ്പന്നത്തിനല്ല, മറിച്ച് സ്ഥലത്തിനാണ് പണം നല്‍കുന്നത് നിങ്ങള്‍ സ്ഥലത്തിന് പണം നല്‍കി, 32-ആം അവന്യൂ ഒരു റെസ്റ്റോറന്‍റിനുള്ള ഏറ്റവും പ്രീമിയം ലൊക്കേഷനാണ്, ഉയർന്ന വില പ്രതീക്ഷിക്കുക,അങ്ങനെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News